കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുളള രാജ്യന്തര-ആഭ്യന്തര സര്‍വ്വീസുകളെ അടുത്തറിയാം

Published : Dec 10, 2018, 02:59 PM ISTUpdated : Dec 10, 2018, 03:02 PM IST
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുളള രാജ്യന്തര-ആഭ്യന്തര സര്‍വ്വീസുകളെ അടുത്തറിയാം

Synopsis

രാവിലെ ഒന്‍പതിന് അബുദബിയിലേക്കും തിരികെ വൈകിട്ട് ആറിനുമാണ് സർവ്വീസ്.   ആഭ്യന്തര യാത്രക്കാർക്കായി ഗോ എയർ ഒരു മണിക്ക് ബംഗലുരുവിലേക്കും തിരികെ 2.50ന് കണ്ണൂരേക്കുമാണ് സർവ്വീസ്.  വൈകിട്ട് 5.20ന് ഹൈദരാബാദിലേക്കും തിരികെ 7.45ന് കണ്ണൂരേക്കും ഇന്ന് സർവ്വീസുണ്ട്. 

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം കഴിഞ്ഞതോടെ വര്‍ഷങ്ങളായി കാത്തിരുന്ന സ്വപ്നം യാഥാര്‍ത്യമായതിന്‍റെ സന്തോഷത്തിലാണ് നാട്ടുകാരും പ്രവാസികളും. നിരവധി രാജ്യന്തര-ആഭ്യന്തര സര്‍വ്വീസുകളാണ് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്നത്.

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് റിയാദിലേക്കും ഷാർജയിലേക്കും ദോഹയിലേക്കുമാണ് അന്താരാഷ്ട്ര സർവ്വീസുകളുള്ളത്.  രാവിലെ എട്ടിന് കണ്ണൂരിൽ നിന്നും രാത്രി 9.05ന് തിരികെയുമാണ് റിയാദ് സർവ്വീസ്.  

ഷാർജയിലേക്ക് രാവിലെ ഒന്‍പതിനും തിരികെ വൈകിട്ട് 5.40നുമാണ് ഷാർജ സർവ്വീസ്. രാവിലെ 5.45ന് കണ്ണൂരിലെത്തിയ ദോഹ വിമാനം തിരികെ രാത്രി 8.20ന് സർവ്വീസ് നടത്തും.  അബുദബിയിലേക്ക് ഇന്ന് സർവ്വീസില്ല.  ചൊവ്വ, ബുധൻ, ഞായർ ദിവസങ്ങളിലാണ് ഈ സർവ്വീസ്.   
രാവിലെ ഒന്‍പതിന് അബുദബിയിലേക്കും തിരികെ വൈകിട്ട് ആറിനുമാണ് സർവ്വീസ്. ആഭ്യന്തര യാത്രക്കാർക്കായി ഗോ എയർ ഒരു മണിക്ക് ബംഗലുരുവിലേക്കും തിരികെ 2.50ന് കണ്ണൂരേക്കുമാണ് സർവ്വീസ്.  വൈകിട്ട് 5.20ന് ഹൈദരാബാദിലേക്കും തിരികെ 7.45ന് കണ്ണൂരേക്കും ഇന്ന് സർവ്വീസുണ്ട്. ചെന്നൈയിലേക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ വൈകിട്ട് 6.10നാണ് സർവ്വീസ്.  തിരികെ ഇതേ രീതിയിൽ 08.05ന് കണ്ണൂരിലേക്കും സർവ്വീസ് ഉണ്ടാകും.   

PREV
click me!

Recommended Stories

ഗെയിമിംഗിന് ഫീസ്; വാലറ്റില്‍ പണം നിറയ്ക്കാന്‍ ചിലവേറും: ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് മാറ്റങ്ങള്‍ ഇങ്ങനെ
വീട് വെക്കാന്‍ പ്ലാനുണ്ടോ? കുറഞ്ഞ പലിശയുമായി എല്‍ഐസി; എസ്ബിഐയേക്കാള്‍ ലാഭമോ?