ഇന്ത്യ വളര്‍ച്ചയുടെ പാതയില്‍ തന്നെ, ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥ തികച്ചു കരുത്തുറ്റത്: മൂഡിസ് റേറ്റിംഗില്‍ മറുപടിയുമായി സര്‍ക്കാര്‍

By Web TeamFirst Published Nov 8, 2019, 3:39 PM IST
Highlights

അന്താരാഷ്ട്ര നാണയ നിധിയും മറ്റ് ബഹുരാഷ്ട്ര വായ്പാ സ്ഥാപനങ്ങളും ഇന്ത്യയെക്കുറിച്ച് വളരെ ക്രിയാത്മകമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും ധനമന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു. സര്‍ക്കാരിന്റെ പരിഷ്‌കാരങ്ങള്‍ സമ്പദ്‍വ്യവസ്ഥയെ സഹായിക്കുന്നതാണ്. 

ദില്ലി: ഇന്ത്യയുടെ സമ്പദ്‍വ്യവസ്ഥ തികച്ചും കരുത്തുറ്റതാണ്, വളര്‍ച്ചയുടെ ശക്തമായ പ്രതീക്ഷകള്‍ ഉണ്ടെന്നും സര്‍ക്കാര്‍.  റേറ്റിംഗ് ഏജന്‍സിയായ മൂഡിസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ് രാജ്യത്തിന്റെ ക്രെഡിറ്റ് റേറ്റ് നെഗറ്റീവ് ആയി കുറച്ചതിനുശേഷമാണ് വെള്ളിയാഴ്ച ധനകാര്യമന്ത്രാലയം പത്രക്കുറിപ്പിറക്കിയത്.

അന്താരാഷ്ട്ര നാണയ നിധിയും മറ്റ് ബഹുരാഷ്ട്ര വായ്പാ സ്ഥാപനങ്ങളും ഇന്ത്യയെക്കുറിച്ച് വളരെ ക്രിയാത്മകമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും ധനമന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു. സര്‍ക്കാരിന്റെ പരിഷ്‌കാരങ്ങള്‍ സമ്പദ്‍വ്യവസ്ഥയെ സഹായിക്കുന്നതാണ്. സമ്പദ്‍വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാര്‍ നിരവധി പരിഷ്‌കാരങ്ങളാണ് സാമ്പത്തിക മേഖലകളിലും മറ്റും നടപ്പാക്കിയത്. ഈ നടപടികള്‍ ഇന്ത്യന്‍ സാമ്പത്തിക സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ നീക്കി മൂലധന ഒഴുക്ക് വര്‍ദ്ധിപ്പിക്കുകയും നിക്ഷേപങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്യും. പണപ്പെരുപ്പം, ചെക്ക്, ബോണ്ട് വരുമാനം എന്നിവ കുറവായതിനാല്‍ സമ്പദ്‍വ്യവസ്ഥ ശക്തമാണ്. അതിനാല്‍ത്തന്നെ ഇന്ത്യ വളര്‍ച്ചയുടെ പാതയില്‍ത്തന്നെയാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

click me!