ഇ- കൊമേഴ്സ്, വ്യവസായ നയങ്ങള്‍ എന്നിവ ഈ സാമ്പത്തിക വർഷാവസാനത്തോടെ പ്രഖ്യാപിച്ചേക്കും

By Web TeamFirst Published Dec 29, 2019, 9:22 PM IST
Highlights

രണ്ട് നയങ്ങളിലും വകുപ്പ് നിരവധി പ്രാവശ്യം സ്റ്റേക്ക്‌ഹോൾഡർമാരുടെ മീറ്റിംഗുകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
 

ദില്ലി: ഇ-കൊമേഴ്‌സ് നയം, പുതിയ വ്യാവസായിക നയം എന്നിവയുടെ രൂപീകരണത്തില്‍ വ്യവസായ, ആഭ്യന്തര വാണിജ്യ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വകുപ്പ് (ഡിപിഐഐടി) സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും ഇവ രണ്ടും ഈ സാമ്പത്തിക വർഷാവസാനത്തോടെ പ്രഖ്യാപിച്ചേക്കും ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

“ഈ രണ്ട് നയങ്ങളും ഈ സാമ്പത്തിക വർഷാവസാനത്തോടെ തയ്യാറാകുമെന്ന് എനിക്ക് വ്യക്തിപരമായി തോന്നുന്നു,” വ്യവസായ, ആഭ്യന്തര വാണിജ്യ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വകുപ്പ് (ഡിപിഐഐടി) സെക്രട്ടറി ഗുരുപ്രസാദ് മോഹൻപത്ര പിടിഐയോട് പറഞ്ഞു.

രണ്ട് നയങ്ങളിലും വകുപ്പ് നിരവധി പ്രാവശ്യം സ്റ്റേക്ക്‌ഹോൾഡർമാരുടെ മീറ്റിംഗുകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

അതിർത്തി കടന്നുള്ള ഡാറ്റാ ഒഴുക്കിനെ നിയന്ത്രിക്കുന്നതിനായി നിയമപരവും സാങ്കേതികവുമായ ഒരു ചട്ടക്കൂട് രൂപീകരിക്കുന്നത് സംബന്ധിച്ച് ഫെബ്രുവരിയിൽ സർക്കാർ കരട് ദേശീയ ഇ-കൊമേഴ്‌സ് നയം പുറത്തിറക്കി, കൂടാതെ സെൻസിറ്റീവ് ഡാറ്റ പ്രാദേശികമായി ശേഖരിക്കുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനും വിദേശത്ത് സൂക്ഷിക്കുന്നതും സംബന്ധിച്ച ശക്തമായ വ്യവസ്ഥകള്‍ അതിലുണ്ട്. 

നിരവധി വിദേശ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ ഡാറ്റയുമായി ബന്ധപ്പെട്ട ഡ്രാഫ്റ്റിലെ ചില കാര്യങ്ങളിൽ ആശങ്ക ഉന്നയിച്ചിട്ടുണ്ട്.

കരടിനെക്കുറിച്ച് വകുപ്പിന് അനേകം മികച്ച പ്രതികരണം ലഭിച്ചിരുന്നു, ഇതുമായി ബന്ധപ്പെട്ട് എല്ലാ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും പരിശോധിച്ചുവരുകയാണ്. 

രണ്ട് നയങ്ങളിലും ഞങ്ങൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും മോഹൻപത്ര പറഞ്ഞു.

click me!