2.8 ലക്ഷം കോടി രൂപ നഷ്ടം !, സാമ്പത്തിക പ്രതിസന്ധി ഇന്ത്യയെ അപകടത്തിലാക്കുന്നത് ഈ വിധത്തില്‍

By Web TeamFirst Published Dec 26, 2019, 5:17 PM IST
Highlights

ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആന്റ് ഡവലപ്മെന്റിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച്, ഇന്ത്യയുടെ പൊട്ടന്‍ഷ്യല്‍ ജിഡിപി ഏഴ് ശതമാനമായി കണക്കാക്കപ്പെടുന്നു. അതേസമയം നിരവധി ഏജൻസികളുടെ പ്രവചനങ്ങളില്‍ വളർച്ച വെറും അഞ്ച് ശതമാനം മാത്രമായി നമ്മുടെ ജിഡിപി കുറഞ്ഞിരിക്കുകയാണ്. 


വളര്‍ച്ചാ മുരടിപ്പ് കാരണം ഇന്ത്യയ്ക്ക് നഷ്ടപ്പെട്ട സാമ്പത്തിക പ്രവർത്തനത്തിന്‍റെ മൂല്യം എത്രയാണ്? ഇത് നിർണ്ണയിക്കാൻ പ്രയാസമാണ്, എന്നാൽ, കണക്കുകള്‍ പ്രകാരം ഇത് 2.8 ലക്ഷം കോടി രൂപ വരെയാകാം.

മിക്കപ്പോഴും, സാമ്പത്തിക വളർച്ചയോ തകർച്ചയോ അളക്കുന്നത് ശതമാനത്തിലാണ്, എന്നാൽ, യഥാർത്ഥ മൊത്ത ആഭ്യന്തര ഉൽപാദനവും (ജിഡിപി) പൊട്ടന്‍ഷ്യല്‍ ജിഡിപിയും തമ്മിലുള്ള സമ്പൂർണ്ണ വ്യത്യാസം എടുക്കുകയാണെങ്കിൽ, സാമ്പത്തിക വർഷത്തിൽ ഇടിവ് 2.8 ലക്ഷം കോടി രൂപയ്ക്ക് അടുത്തായിരിക്കും.

എല്ലാ വിഭവങ്ങളും ഉപയോഗപ്പെടുത്തിയാൽ സമ്പദ്‌വ്യവസ്ഥ എത്ര വലുതാണെന്ന് കാണിക്കാന്‍ സാമ്പത്തിക വിദഗ്ധർ വ്യാപകമായി ഉപയോഗിക്കുന്ന മെട്രിക് ആണ് പൊട്ടന്‍ഷ്യല്‍ ജിഡിപി. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, തൊഴിൽ ഉയർന്നതും ഉപകരണങ്ങൾ പൂർണ്ണമായി പ്രവർത്തിക്കുന്നതുമായ ഒരു സാഹചര്യമാണിത്.

ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആന്റ് ഡവലപ്മെന്റിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച്, ഇന്ത്യയുടെ പൊട്ടന്‍ഷ്യല്‍ ജിഡിപി ഏഴ് ശതമാനമായി കണക്കാക്കപ്പെടുന്നു. അതേസമയം നിരവധി ഏജൻസികളുടെ പ്രവചനങ്ങളില്‍ വളർച്ച വെറും അഞ്ച് ശതമാനം മാത്രമായി നമ്മുടെ ജിഡിപി കുറഞ്ഞിരിക്കുകയാണ്. 

ജിഡിപിയും പൊട്ടന്‍ഷ്യല്‍ ജിഡിപിയും

 

ഇതിനർത്ഥം, സമ്പദ്‌വ്യവസ്ഥ പൂർണ്ണ ശേഷിയിലോ ഏഴ് ശതമാനത്തിലോ ആണെങ്കിൽ, 2020 സാമ്പത്തിക വര്‍ഷത്തെ ജിഡിപി കേവല സംഖ്യയിൽ 150.63 ലക്ഷം കോടി രൂപയായിരിക്കണം. പകരം, ഇത് 147.81 ലക്ഷം കോടി രൂപയായി (അഞ്ച് ശതമാനം പ്രതീക്ഷിക്കുന്ന വളർച്ചയിൽ) അതായത്, ഇത് അധിക സാമ്പത്തിക പ്രവർത്തനത്തിൽ 2.8 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാക്കാമെന്ന് അര്‍ത്ഥം. 2019 സാമ്പത്തിക വര്‍ഷം യഥാർത്ഥ ജിഡിപി 140.78 ലക്ഷം കോടി രൂപയായിരുന്നു.

ജിഡിപിയും പൊട്ടന്‍ഷ്യല്‍ ജിഡിപിയും തമ്മിലുള്ള വ്യത്യാസത്തെ ഔട്ട്‌പുട്ട് ഗ്യാപ് എന്നും വിളിക്കുന്നു, ഇത് സമ്പദ്‌വ്യവസ്ഥയ്ക്ക് പണ ഉത്തേജനം ആവശ്യമുണ്ടോ എന്ന് നിർണ്ണയിക്കാൻ ധനനയ നിർമ്മാതാക്കൾ ഉപയോഗിക്കുന്നു.

സാമ്പത്തിക വർഷത്തെ വളർച്ചയെക്കുറിച്ചുള്ള എന്റെ കണക്ക് 5.2- 5.4 ശതമാനമാണെന്ന് ദ ന്യൂ ഇന്ത്യ എക്സപ്രസില്‍ എഴുതിയ ലേഖനത്തില്‍ സുനിത നാട്ടി അഭിപ്രായപ്പെടുന്നു. അതിനാൽ ഔട്ട്പുട്ട് ഗ്യാപ് 1.8- 2 ശതമാനമാകാൻ സാധ്യതയുണ്ട്... എന്നാൽ, മുൻ പരിഷ്കാരങ്ങളായ ഇൻ‌സോൾ‌വെൻസി, പാപ്പരത്ത കോഡ്, ചരക്ക് സേവന നികുതി തുടങ്ങിയവ മൂലം പൊട്ടന്‍ഷ്യല്‍ ജിഡിപി 7.5 ശതമാനത്തോട് അടുക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, അതിനാൽ ഞങ്ങളുടെ വളർച്ചാ നിരക്കിൽ ചില പുരോഗതി ഉണ്ടായിട്ടും ഔട്ട്പുട്ട് ഗ്യാപ് അടുത്ത പാദങ്ങളിൽ വർദ്ധിച്ചേക്കാം” ദില്ലി ആസ്ഥാനമായുള്ള സാമ്പത്തിക നയ ഗവേഷകനായ കരൺ ഭാസിൻ ദ ന്യൂ ഇന്ത്യന്‍ എക്സപ്രസിനോട് പറഞ്ഞു.

കോർപ്പറേറ്റ് നികുതി പരിഷ്കാരങ്ങൾ പോലുള്ള ഹ്രസ്വകാല നടപടികളുടെയും ഘടനാപരമായ പരിഷ്കാരങ്ങളുടെയും സംയോജനമാണ് ഞങ്ങൾ അടുത്തിടെ കണ്ടത്. കോർപ്പറേറ്റ് നികുതി വെട്ടിക്കുറച്ചതും തുടര്‍ന്ന് കൂടുതൽ നികുതി വെട്ടിക്കുറയ്ക്കുമെന്നും പലരും കണക്കാക്കുന്നുണ്ട്, ഇളവുകള്‍ക്ക് പരിഷ്കരണത്തിന്റെ ഒരു ഘടകമുണ്ട്, ” ഭാസിൻ കൂട്ടിച്ചേര്‍ത്തു. 
 

click me!