വരുന്നു സാമ്പത്തിക സെന്‍സസ്, സര്‍ക്കാര്‍ ശേഖരിക്കുക ഈ വിവരങ്ങള്‍..

Published : Jun 07, 2019, 10:07 AM ISTUpdated : Jun 07, 2019, 11:00 AM IST
വരുന്നു സാമ്പത്തിക സെന്‍സസ്, സര്‍ക്കാര്‍ ശേഖരിക്കുക ഈ വിവരങ്ങള്‍..

Synopsis

ഇതിന്‍റെ ഭാഗമായി സംസ്ഥാനതല പരിശീലകര്‍ക്കുളള കേരളത്തിലെ ശില്‍പശാല വെള്ളിയാഴ്ച നടക്കും. കാര്‍ഷിക മേഖല ഒഴികെയുളള ചരക്ക് -സേവന മേഖലയിലെ സേവനങ്ങളുടെയും ഉല്‍പാദനത്തിലും വിതരണത്തിലും ഏര്‍പ്പെടുന്ന സംരംഭങ്ങളുടെ വിവരങ്ങളാണ് സാമ്പത്തിക സെന്‍സസിലൂടെ ശേഖരിക്കുന്നത്.   

ദില്ലി: ഏഴാമത് സാമ്പത്തിക സെന്‍സസിനുളള തയ്യാറെടുപ്പുകള്‍ക്ക് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ്, പദ്ധതി നിര്‍വഹണ മന്ത്രാലയം തുടക്കം കുറിച്ചു. സാമ്പത്തിക സെന്‍സസിനുളള ഫീല്‍ഡ് ജോലികള്‍ ഈ മാസം അവസാനമോ അടുത്ത മാസമോ തുടങ്ങുമെന്ന് മന്ത്രാലയം വ്യക്തമാക്കി. 2013 ലാണ് മുന്‍പ് സാമ്പത്തിക സെന്‍സസ് നടന്നത്. 

ഇതിന്‍റെ ഭാഗമായി സംസ്ഥാനതല പരിശീലകര്‍ക്കുളള കേരളത്തിലെ ശില്‍പശാല വെള്ളിയാഴ്ച നടക്കും. കാര്‍ഷിക മേഖല ഒഴികെയുളള ചരക്ക് -സേവന മേഖലയിലെ സേവനങ്ങളുടെയും ഉല്‍പാദനത്തിലും വിതരണത്തിലും ഏര്‍പ്പെടുന്ന സംരംഭങ്ങളുടെ വിവരങ്ങളാണ് സാമ്പത്തിക സെന്‍സസിലൂടെ ശേഖരിക്കുന്നത്. 

ഇതോടൊപ്പം ഗാര്‍ഹിക സംരംഭങ്ങളുടെ വിവരങ്ങളും ശേഖരിക്കും. ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയത്തിന് കീഴിലുളള സിഎസ്സി ഇ-ഗവേണന്‍സ് ഇന്ത്യ എന്ന സ്ഥാപനത്തിന്‍റെ സഹകരണത്തോടെയാണ് വിവരങ്ങളുടെ ക്രോഡീകരണം നടത്തുന്നത്. 

PREV
click me!

Recommended Stories

സ്വ‍ർണം ലക്ഷം തൊടാൻ അൽപദൂരം, പിന്നാലെ കുതിച്ച് വെള്ളിയും, വില്ലൻ ഇവർ
ഇന്ത്യയുടെ 'ബിഗ് ബാങ്ക്' സ്വപ്‌നം, ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളുടെ പട്ടികയിലേക്ക് ഇന്ത്യൻ ബാങ്കുകളും വരുമോ?