ഇന്നും നാളെയും നിര്‍ണായക യോഗങ്ങള്‍, വാഹന വിപണിക്ക് ഗുണകരമായ തീരുമാനം ഉണ്ടായേക്കില്ലെന്ന് സൂചന

Published : Sep 19, 2019, 02:20 PM ISTUpdated : Sep 19, 2019, 02:31 PM IST
ഇന്നും നാളെയും നിര്‍ണായക യോഗങ്ങള്‍, വാഹന വിപണിക്ക് ഗുണകരമായ തീരുമാനം ഉണ്ടായേക്കില്ലെന്ന് സൂചന

Synopsis

ബാങ്കുകള്‍ക്ക് വായ്പ വിതരണത്തിനായി 70,000 കോടി രൂപ ലഭ്യമാക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വായ്പയും ഭവന വായ്പയും നല്‍കി സമ്പദ് വ്യവസ്ഥ ചലിപ്പിക്കുന്നതിനുളള സാധ്യതകള്‍ ആരായും.   

ദില്ലി: പൊതുമേഖലാ ബാങ്ക് മേധാവികളുമായി കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് കൂടിക്കാഴ്ച്ച നടത്തും. പണലഭ്യത കൂട്ടാനുളളനടപടികള്‍ ചര്‍ച്ചയാകും. പലിശനിരക്ക് കുറച്ച റിസര്‍വ് ബാങ്ക് നടപടിയുടെ ഗുണം ഇടപാടുകാരില്‍ എത്തിക്കാനുളള മാര്‍ഗങ്ങളും ചര്‍ച്ചചെയ്യും. 

ബാങ്കുകള്‍ക്ക് വായ്പ വിതരണത്തിനായി 70,000 കോടി രൂപ ലഭ്യമാക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വായ്പയും ഭവന വായ്പയും നല്‍കി സമ്പദ് വ്യവസ്ഥ ചലിപ്പിക്കുന്നതിനുളള സാധ്യതകള്‍ ആരായും. 

അതിനിടെ നാളെ നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ടൂറിസം മേഖലയ്ക്ക് ജിഎസ്ടി ഇളവ് പ്രഖ്യാപിച്ചേക്കും. 7,500 മുതല്‍ പതിനായിരം വരെയുള്ള ഹോട്ടല്‍ മുറി വാടക്യ്ക്കുള്ള 28 ശതമാനം നികുതി 18 ശതമാനമായി കുറയ്ക്കുമെന്നാണ് ധന മന്ത്രാലയവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതോടെ ഹോട്ടല്‍ മുറികളുടെ വാടക നിരക്കില്‍ കുറവുണ്ടായേക്കും.  

കനത്ത നികുതി നഷ്ടം ഉണ്ടാകുമെന്നതിനാല്‍ വാഹന, റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് നികുതി ഇളവ് പ്രഖ്യാപിക്കാനിടയില്ല. ലോട്ടറി നികുതി 28 ശതമാനമായി ഉയര്‍ത്താനുള്ള ശുപാര്‍ശയും യോഗത്തിന്‍റെ പരിഗണനയിലുണ്ട്.

PREV
click me!

Recommended Stories

ഡിജിറ്റൽ കിസാൻ ക്രെഡിറ്റ് കാർഡ്
രണ്ടാം പാദത്തിൽ കുതിപ്പ്, ജിഡിപി ആറ് പാദങ്ങളിലെ ഏറ്റവയും ഉയർന്ന നിലയിൽ, ജിഎസ്ടി നിരക്കുകൾ കുറച്ചത് നേട്ടമായെന്ന് കേന്ദ്ര സർക്കാർ