ആഫ്രിക്കന്‍ പരിപ്പ് കടല്‍ കടന്ന് വരുന്നു, കേരള കശുവണ്ടിക്ക് തിരിച്ചടി: പൊതുമേഖല ഒത്താശ ചെയ്യുന്നതായി ആരോപണം

By Web TeamFirst Published May 2, 2019, 2:49 PM IST
Highlights

ഗുണനിലവാരം വളരെക്കുറഞ്ഞ പരിപ്പായതിനാല്‍ ഇവയ്ക്ക് വിലയും കുറവായിരിക്കും. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഒത്താശയോടെയാണ് അനധികൃതമായി ഇറക്കുമതി നടക്കുന്നതെന്നാണ് ചെറുകിട വ്യാപാരികളുടെ ആരോപണം. 

കൊല്ലം: പ്രതിസന്ധിയിലായ കശുവണ്ടി മേഖലയ്ക്ക് തിരിച്ചടിയായി വിദേശ പരിപ്പിന്‍റെ ഇറക്കുമതി. കാലിത്തീറ്റയെന്ന പേരിലാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നടക്കം ഗുണനിലവാരം കുറഞ്ഞ ‌പരിപ്പ് ഇറക്കുമതി ചെയ്യുന്നത്. നികുതി വെട്ടിക്കാന്‍ കാലിത്തീറ്റ പായ്ക്കറ്റുകളിലും മറ്റുമാണ് ഇവ എത്തിക്കുന്നത്. 

ഗുണനിലവാരം വളരെക്കുറഞ്ഞ പരിപ്പായതിനാല്‍ ഇവയ്ക്ക് വിലയും കുറവായിരിക്കും. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഒത്താശയോടെയാണ് അനധികൃതമായി ഇറക്കുമതി നടക്കുന്നതെന്നാണ് ചെറുകിട വ്യാപാരികളുടെ ആരോപണം. ഇറക്കുമതി ഇനിയും തുടര്‍ന്നാല്‍ കശുവണ്ടി മേഖലയില്‍ ബന്ദ് നടത്താനും വ്യാപാരികള്‍ ആലോചിക്കുന്നു. വിഷയം കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പെടുത്തുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. 

click me!