Latest Videos

തെരഞ്ഞെടുപ്പ് ചൂടിനിടെ ഇന്ധന വില കുതിക്കുന്നു: പെട്രോളിന് 76 രൂപ കവിഞ്ഞു

By Web TeamFirst Published Mar 26, 2019, 11:03 AM IST
Highlights

അന്താരാഷ്ട്ര എണ്ണ വില ബാരലിന് ഇന്ന് 66.98 ഡോളറാണ്. അന്താരാഷ്ട്ര തലത്തില്‍ എണ്ണവില ഉയരുന്നതാണ് രാജ്യത്തെ ഇന്ധന വില ഉയരാന്‍ കാരണമെന്നാണ് പെട്രോളിയം കമ്പനികളുടെ വാദം. എന്നാല്‍, ഏതാനും ആഴ്ചകളായി അന്താരാഷ്ട്ര എണ്ണവിലയില്‍ വലിയ മാറ്റം ദൃശ്യമല്ല. 

തിരുവനന്തപുരം: രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് ചൂട് കനക്കുന്നതിനൊപ്പം ഇന്ധന വിലയും ഉയരുന്നു. നിലവില്‍ പെട്രോളിന് തിരുവനന്തപുരത്ത് വില 76 രൂപയ്ക്ക് മുകളിലെത്തി. ഡീസലിന് നിരക്ക് 71 ന് മുകളിലും.

2019 ജനുവരി ഒന്നിന് തിരുവനന്തപുരത്തെ പെട്രോള്‍ നിരക്ക് 71.82 രൂപയായിരുന്നത് ഇന്നിപ്പോള്‍ 76.19 രൂപയാണ് ഈ വര്‍ഷം ഉയര്‍ന്നത് ഏകദേശം അ‌ഞ്ച് രൂപയോളമാണ്. ജനുവരി ഒന്നിന് ഡീസലിന് 67.41 രൂപയായിരുന്നെങ്കില്‍ ഇന്ന് അത് 71.49 രൂപയാണ്. നാല് രൂപയാണ് ഈ വര്‍ഷം ഡീസലിന് കൂടിയത്. സംസ്ഥാനത്തെ പെട്രോള്‍- ഡീസല്‍ നിരക്കുകള്‍ വീണ്ടും ഉയരുന്നതില്‍ സാധാരണക്കാര്‍ രോഷത്തിലാണ്. 

അന്താരാഷ്ട്ര എണ്ണ വില ബാരലിന് ഇന്ന് 66.98 ഡോളറാണ്. അന്താരാഷ്ട്ര തലത്തില്‍ എണ്ണവില ഉയരുന്നതാണ് രാജ്യത്തെ ഇന്ധന വില ഉയരാന്‍ കാരണമെന്നാണ് പെട്രോളിയം കമ്പനികളുടെ വാദം. എന്നാല്‍, ഏതാനും ആഴ്ചകളായി അന്താരാഷ്ട്ര എണ്ണവിലയില്‍ വലിയ മാറ്റം ദൃശ്യമല്ല. പെട്രോള്‍ നിരക്ക് 75 ന് മുകളിലേക്ക് എത്തുകയും, ഡീസല്‍ നിരക്ക് 70 മുകളിലേക്ക് ഉയരുകയും ചെയ്തതോടെ വില നിയന്ത്രിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നികുതി ഇളവ് പ്രഖ്യാപിക്കമെന്ന ആവശ്യം ശക്തമാകുകയാണ്. 
 

click me!