ജിഡിപി നിരക്ക് ഇന്ന് പുറത്തുവിട്ടേക്കും, വന്‍ ഇടിവുണ്ടായേക്കുമെന്ന് സൂചന

Published : Aug 30, 2019, 03:30 PM IST
ജിഡിപി നിരക്ക് ഇന്ന് പുറത്തുവിട്ടേക്കും, വന്‍ ഇടിവുണ്ടായേക്കുമെന്ന് സൂചന

Synopsis

ഇന്നലെ പുറത്തുവന്ന റിസര്‍വ് ബാങ്കിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ടിലും ആദ്യ പാദത്തില്‍ വളര്‍ച്ചാ നിരക്ക് കുറയുമെന്നാണ് അഭിപ്രായപ്പെടുന്നത്. 

ദില്ലി: നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2019-20) ആദ്യ പാദത്തിലെ (ഏപ്രില്‍ -ജൂണ്‍) ജിഡിപി നിരക്ക് ഇന്ന് സര്‍ക്കാര്‍ പുറത്തുവിട്ടേക്കും. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്ക് ഓഫീസ് (സിഎസ്ഒ) ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് രാജ്യത്തിന്‍റെ ജിഡിപി നിരക്ക് പുറത്തുവിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഏപ്രില്‍ -ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ച നിരക്കില്‍ ഇടിവുണ്ടായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 5.2 ശതമാനത്തിനും 5.7 ശതമാനത്തിനും ഇടയിലായിരിക്കും രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്കെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. 2018 -19 സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന പാദത്തിലെ (ജനുവരി -മാര്‍ച്ച്) രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്ക് 5.8 ശതമാനമായിരുന്നു. 

അന്താരാഷ്ട്ര മാധ്യമ സ്ഥാപനമായ റോയിട്ടേഴ്സിന്‍റെ കണക്കുകള്‍ പ്രകാരം വളര്‍ച്ച നിരക്ക് പ്രസ്തുത പാദത്തില്‍ 5.7 ശതമാനമായിരിക്കുമെന്നാണ്. ഏപ്രില്‍ -ജൂണ്‍ പാദത്തില്‍ രാജ്യം 5.2 ശതമാനം വളര്‍ച്ചാ നിരക്ക് പ്രകടിപ്പിക്കുമെന്നാണ് എച്ച്ഡിഎഫ്സി ബാങ്ക് നടത്തിയ പ്രവചനം. ഇന്നലെ പുറത്തുവന്ന റിസര്‍വ് ബാങ്കിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ടിലും ആദ്യ പാദത്തില്‍ വളര്‍ച്ചാ നിരക്ക് കുറയുമെന്നാണ് അഭിപ്രായപ്പെടുന്നത്. 2018 -19 സാമ്പത്തിക വര്‍ഷത്തെ അവസാന പാദത്തെക്കാള്‍ 2019 -20 ലെ ആദ്യ പാദത്തില്‍ ജിഡിപി നിരക്കുകളില്‍ ഇടിവുണ്ടാകുമെന്നാണ് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ടും വ്യക്തമാക്കുന്നത്. 

ഏപ്രില്‍ -ജൂണ്‍ പാദത്തില്‍ രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്ക് 5.5 ശതമാനം ആയിരിക്കുമെന്നാണ് റിസര്‍വ് ബാങ്ക് വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നത്.  

PREV
Stay updated on Economy and Financial news (സാമ്പത്തിക വാർത്തകൾ) in Malayalam with Asianet News. Indian economy updates, policies, and market analysis. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും പുതിയ വാർത്തകൾ , സർക്കാർ നയങ്ങൾ, വിപണി വിശകലനം.
click me!

Recommended Stories

ഇന്ത്യൻ തൊഴിൽ വിപണിയിൽ 'ജെൻ സി' തരംഗം; പുതിയ ഇ.പി.എഫ്.ഒ അക്കൗണ്ടുകളിൽ 79 ശതമാനവും യുവാക്കൾ
സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ്: ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം വർധന; ഒപ്പം കടവും കൂടി