ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഓൺ ചെയ്യാനും ഓഫ് ചെയ്യാനും സൗകര്യം വേണം: റിസർവ് ബാങ്ക്

Published : Jan 15, 2020, 10:05 PM ISTUpdated : Jan 16, 2020, 03:29 PM IST
ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഓൺ ചെയ്യാനും ഓഫ് ചെയ്യാനും സൗകര്യം വേണം: റിസർവ് ബാങ്ക്

Synopsis

ഡെബിറ്റ് കാർഡിനും ക്രെഡിറ്റ് കാർഡിനും ഓൺ ചെയ്യാനും ഓഫ് ചെയ്യാനുമുള്ള സൗകര്യം വേണമെന്ന് റിസർവ് ബാങ്ക്. ഡിജിറ്റൽ ഇടപാടുകൾക്ക് കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കാനാണ് റിസർവ് ബാങ്ക് നീക്കം. ബാങ്കുകൾക്കും, കാർഡുകൾ നൽകുന്ന മറ്റ് സ്ഥാപനങ്ങൾക്കും റിസർവ് ബാങ്ക് ഈ നിർദ്ദേശം നൽകിക്കഴിഞ്ഞു.

ദില്ലി: ഡെബിറ്റ് കാർഡിനും ക്രെഡിറ്റ് കാർഡിനും ഓൺ ചെയ്യാനും ഓഫ് ചെയ്യാനുമുള്ള സൗകര്യം വേണമെന്ന് റിസർവ് ബാങ്ക്. ഡിജിറ്റൽ ഇടപാടുകൾക്ക് കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കാനാണ് റിസർവ് ബാങ്ക് നീക്കം. ബാങ്കുകൾക്കും, കാർഡുകൾ നൽകുന്ന മറ്റ് സ്ഥാപനങ്ങൾക്കും റിസർവ് ബാങ്ക് ഈനിർദ്ദേശം നൽകിക്കഴിഞ്ഞു.

ഡെബിറ്റ് കാർഡും ക്രെഡിറ്റ് കാർഡും ഉപയോഗിച്ചുള്ള ഇടപാടുകളുടെ മൂല്യത്തിലും എണ്ണത്തിലും വൻവർധനവാണ് സമീപകാലത്ത് ഉണ്ടായത്. അതിനാൽ തന്നെ നാൾക്കുനാൾ തട്ടിപ്പുകളും വർധിച്ചിട്ടുണ്ട്.  ഈയൊരു സാഹചര്യത്തിലാണ് റിസർവ് ബാങ്കിന്റെ തീരുമാനം. കാർഡുകൾ ഇഷ്യൂ ചെയ്യുമ്പോഴും റീ ഇഷ്യു ചെയ്യുമ്പോഴും ഇവ ഇന്ത്യയ്ക്ക് അകത്ത് മാത്രം ഇടപാട് നടത്താനാവും വിധം മാറ്റം വരുത്തി വേണം നൽകാനെന്നും റിസർവ് ബാങ്ക് നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം റിസർവ് ബാങ്കിന്റെ പുതിയ നിർദ്ദേശം പ്രീപെയ്ഡ് ഗിഫ്റ്റ് കാർഡുകൾക്ക് ബാധകമാവില്ല. മാസ് ട്രാൻസിറ്റ് സിസ്റ്റത്തിൽ ഉപയോഗിക്കുന്ന കാർഡുകളുടെ കാര്യത്തിലും ഈ സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതില്ല. സൈബർ ലോകത്തെ ചതിക്കുഴികളിൽ ഉപഭോക്താക്കളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പണം നഷ്ടപ്പെടാതിരിക്കാൻ ഈ ഫീച്ചറുകൾ വളരെയേറെ ഉപകരിക്കുമെന്നാണ് പ്രതീക്ഷ.

PREV
Stay updated on Economy and Financial news (സാമ്പത്തിക വാർത്തകൾ) in Malayalam with Asianet News. Indian economy updates, policies, and market analysis. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും പുതിയ വാർത്തകൾ , സർക്കാർ നയങ്ങൾ, വിപണി വിശകലനം.
click me!

Recommended Stories

ജിഎസ്ടി യോ​ഗത്തിൽ നിർണായക തീരുമാനങ്ങൾ, അറസ്റ്റ് ചെയ്യാനുള്ള അധികാരം ഒഴിവാക്കി
നിര്‍ണായക തീരുമാനത്തിനൊരുങ്ങി ജിഎസ്ടി കൗണ്‍സില്‍; ബാങ്കുകള്‍ വഴിയുള്ള സ്വര്‍ണ ഇറക്കുമതിക്ക് നികുതി ഇളവ് റദ്ദാക്കിയേക്കും