റിസര്‍വ് ബാങ്കിന്‍റെ നിര്‍ണായക യോഗ തീരുമാനം ബുധനാഴ്ച, പലിശാ നിരക്കുകള്‍ കുറച്ചേക്കും

By Web TeamFirst Published Aug 4, 2019, 5:35 PM IST
Highlights

റിപ്പോ നിരക്കില്‍ 25 ബേസിസ് പോയിന്‍റിന്‍റെ കുറവുണ്ടായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ബുധനാഴ്ച യോഗ തീരുമാനങ്ങള്‍ ആര്‍ബിഐ ഗവര്‍ണര്‍ വിശദീകരിക്കും. 

മുംബൈ: റിസര്‍വ് ബാങ്കിന്‍റെ പണനയ അവലോകന യോഗം നാളെ ആരംഭിക്കും. ബുധനാഴ്ചയാണ് യോഗം അവസാനിക്കുന്നത്. പണനയ അവലോകന യോഗത്തില്‍ പലിശ നിരക്കുകള്‍ കുറച്ചേക്കുമെന്നാണ് സൂചന. 

റിപ്പോ നിരക്കില്‍ 25 ബേസിസ് പോയിന്‍റിന്‍റെ കുറവുണ്ടായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ബുധനാഴ്ച യോഗ തീരുമാനങ്ങള്‍ ആര്‍ബിഐ ഗവര്‍ണര്‍ വിശദീകരിക്കും. ആവശ്യസാധനങ്ങളുടെ വിലവര്‍ധനയും ആഗോളതലത്തില്‍ തുടരുന്ന വ്യാപാര യുദ്ധങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. 

ഇതിനോടൊപ്പം രാജ്യത്തെ ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ചയില്‍ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച് റിസര്‍വ് ബാങ്കിന് മുകളില്‍ സമ്മര്‍ദ്ദവും ശക്തമാണ്. വാഹന വില്‍പ്പന കുത്തനെ കുറയുന്നതും സ്വര്‍ണവില ഉയരുന്നതും ലോകം മാന്ദ്യത്തിലേക്ക് നീങ്ങുന്നതിന്‍റെ സൂചനകളായാണ് വിലയിരുത്തുന്നത്. ഇതിനാല്‍ നടപ്പ് സാമ്പത്തിക വര്‍ഷം റിപ്പോ നിരക്കില്‍ 50 ബേസിസ് പോയിന്‍റ് മുതല്‍ 75 പോയിന്‍റിന്‍റെ  വരെ കുറവ് റിസര്‍വ് ബാങ്ക് വരുത്തിയേക്കുമെന്നാണ് കണക്കാക്കുന്നത്. 

click me!