റിസര്‍വ് ബാങ്കിന്‍റെ നിര്‍ണായക തീരുമാനം നാളെയുണ്ടാകും: പലിശ നിരക്ക് കുറയുമെന്ന് സൂചന

Published : Apr 03, 2019, 11:05 AM ISTUpdated : Apr 03, 2019, 11:20 AM IST
റിസര്‍വ് ബാങ്കിന്‍റെ നിര്‍ണായക തീരുമാനം നാളെയുണ്ടാകും: പലിശ നിരക്ക് കുറയുമെന്ന് സൂചന

Synopsis

സാമ്പത്തിക വളർച്ചയിൽ തുടർ‍ച്ചായായി ഇടിവ് നേരിട്ടതും പണപ്പെരുപ്പം കേന്ദ്രബാങ്കിന്റെ  പ്ര്യഖ്യാപിത ലക്ഷ്യമായ നാല് ശതമാനത്തിൽ താഴെയായി തുടരുന്നതും കാരണം പലിശനിരക്കിൽ ഇളവുണ്ടായേക്കുമെന്നാണ് പ്രതീക്ഷയെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

മുംബൈ: നാളെ റിസര്‍വ് ബാങ്കിന്‍റെ പണനയ അവലോകന യോഗ തീരുമാനങ്ങള്‍ പുറത്ത് വരും. വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപ്പോ നിരക്കില്‍ കാൽ ശതമാനത്തിന്‍റെ കുറവ് വരുത്താന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം. സാമ്പത്തിക വളർച്ചയിൽ തുടർ‍ച്ചായായി ഇടിവ് നേരിട്ടതും പണപ്പെരുപ്പം കേന്ദ്രബാങ്കിന്റെ  പ്ര്യഖ്യാപിത ലക്ഷ്യമായ നാല് ശതമാനത്തിൽ താഴെയായി തുടരുന്നതും കാരണം പലിശനിരക്കിൽ ഇളവുണ്ടായേക്കുമെന്നാണ് പ്രതീക്ഷയെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ആഗോളമാന്ദ്യവും പരിശ നിരക്ക് കുറയ്ക്കാൻ വഴിയൊരുക്കിയേക്കും. ഫെബ്രുവരിയിലെ യോഗത്തിൽ ആർബിഐ പലിശനിരക്കിൽ കാൽശതമാനത്തിന്‍റെ കുറവ് വരുത്തിയിരുന്നു. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ പണപ്പെരുപ്പം ഫെബ്രുവരിയിൽ 2.6 ശതമാനമായി കൂടിയിരുന്നു. ജനുവരിയിൽ 1.97 ശതമാനമായിരുന്നു ഇത്. വിപണി സൂചികകളും റിപ്പോ നിരക്കുകളില്‍ കുറവ് വരുമെന്ന് തന്നെയാണ് കരുതുന്നത്. 

PREV
Stay updated on Economy and Financial news (സാമ്പത്തിക വാർത്തകൾ) in Malayalam with Asianet News. Indian economy updates, policies, and market analysis. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും പുതിയ വാർത്തകൾ , സർക്കാർ നയങ്ങൾ, വിപണി വിശകലനം.
click me!

Recommended Stories

യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിച്ചു; 2023 ജൂലൈയ്ക്ക് ശേഷമുള്ള ആദ്യ നിരക്ക് വർധന, ട്രംപിൻ്റെ നിലപാടിന് തിരിച്ചടി
ഇന്ത്യൻ തൊഴിൽ വിപണിയിൽ 'ജെൻ സി' തരംഗം; പുതിയ ഇ.പി.എഫ്.ഒ അക്കൗണ്ടുകളിൽ 79 ശതമാനവും യുവാക്കൾ