200 കോടിയുണ്ടോ, ബാങ്ക് ലൈസന്‍സിന് അപേക്ഷിക്കാം !

Published : Sep 15, 2019, 08:35 PM IST
200 കോടിയുണ്ടോ, ബാങ്ക് ലൈസന്‍സിന് അപേക്ഷിക്കാം !

Synopsis

നിക്ഷേപം സ്വീകരിക്കാനും എസ്എഫ്ബികള്‍ക്ക് അനുവാദമുണ്ട്. 

മുംബൈ: ബാങ്കിങ് രംഗം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ റിസര്‍വ് ബാങ്ക് ചെറുകിട ബാങ്കിങ് ലൈസന്‍സ് നിയമങ്ങള്‍ ലഘൂകരിക്കുന്നു. സ്വകാര്യ മേഖലയിലെ പേയ്മെന്‍റ് ബാങ്കുകള്‍, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകള്‍ തുടങ്ങിയവയ്ക്ക് സ്മോള്‍ ഫിനാന്‍സ് ബാങ്ക് രംഗത്തെ കൂടുതല്‍ ലൈസന്‍സുകള്‍ അനുവദിക്കാനാണ് ആര്‍ബിഐയുടെ ശ്രമം. 200 കോടി രൂപ ഓഹരി മൂലധനമുളള കമ്പനികള്‍ക്ക് സ്മോള്‍ ഫിനാന്‍സ് ബാങ്ക് (എസ്എഫ്ബി) ലൈസന്‍സിന് അപേക്ഷിക്കാം.

ചെറുകിട ബിസിനസ് യൂണിറ്റുകള്‍, കര്‍ഷകര്‍, ദുര്‍ബല വിഭാഗങ്ങള്‍, അസംഘടിത മേഖലയിലെ ചെറിയ യൂണിറ്റുകള്‍ തുടങ്ങിയവയ്ക്ക് വായ്പ നല്‍കുകയാണ് എസ്എഫ്ബിയുടെ പ്രധാന ചുമതലകള്‍. നിക്ഷേപം സ്വീകരിക്കാനും എസ്എഫ്ബികള്‍ക്ക് അനുവാദമുണ്ട്. സംയുക്ത സംരംഭങ്ങള്‍, സ്വയം ഭരണസ്ഥാപനങ്ങള്‍, വലിയ വ്യവസായ ഗ്രൂപ്പുകള്‍, പൊതുമേഖലയിലെ സ്ഥാപനങ്ങള്‍/ കമ്പനികള്‍ എന്നിവര്‍ക്ക് ബാങ്ക് ലൈസന്‍സിന് അപേക്ഷിക്കാനാകില്ല. 

PREV
click me!

Recommended Stories

ഇന്ത്യയുടെ 'ബിഗ് ബാങ്ക്' സ്വപ്‌നം, ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളുടെ പട്ടികയിലേക്ക് ഇന്ത്യൻ ബാങ്കുകളും വരുമോ?
ഡിജിറ്റൽ കിസാൻ ക്രെഡിറ്റ് കാർഡ്