കേന്ദ്ര ബജറ്റ് പ്രഖ്യാപനം: കെഎസ്ആര്‍ടിസിക്ക് 'ഇരുട്ടടി വരുന്നു'

By Web TeamFirst Published Jul 7, 2019, 11:11 AM IST
Highlights

ഈ വകയില്‍ മാസം അരക്കോടിയുടെ ബാധ്യത ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഡീസലിന് നികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നതിനിടെയാണ് വില വര്‍ധന ഉണ്ടായിരിക്കുന്നത്. 

തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ ഡീസലിന് സെസ് ഏര്‍പ്പെടുത്തിയത് കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധി വര്‍ധിപ്പിക്കും. ഡീസല്‍ സെസിനെ തുടര്‍ന്ന് 2.51 കോടി രൂപയുടെ അധികചെലവാണ് മാസം കെഎസ്ആര്‍ടിസിക്കുണ്ടാകുക. കടക്കെണിയില്‍ നിന്ന് കരകയറാനുളള കോര്‍പ്പറേഷന്‍റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണിത്. 

ദിവസവും 4.19 ലക്ഷം രൂപയാണ് ഡീസലിനായി കെഎസ്ആര്‍ടിസിക്ക് ആവശ്യമായി വരുന്നത്. ലിറ്ററിന് രണ്ട് രൂപയുടെ വര്‍ധനയാണുണ്ടായിരിക്കുന്നത്. ഇന്ധന വില കൂടുന്നതിനൊപ്പം എഞ്ചിന്‍ ഓയില്‍, ബ്രേക്ക് ഫ്ലൂയിഡ് ഉള്‍പ്പടെയുളളതിനും വില ഉയരും. 

click me!