11 വര്‍ഷത്തിന് ശേഷം അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കുറച്ചു

By Web TeamFirst Published Aug 1, 2019, 2:31 PM IST
Highlights

പലിശ നിരക്ക് കൂട്ടണമെന്ന ട്രംപിന്റെ സമ്മർദ്ദം മറികടന്നാണ് നടപടി. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെ തുടർന്ന് വാൾസ്ട്രീറ്റ് ഓഹരികൾ ഒരു ശതമാനം ഇടിഞ്ഞു.

ന്യൂയോര്‍ക്ക്: അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്കിൽ ഇളവ് വരുത്തി. കാൽശതമാനം ഇളവാണ് പലിശ നിരക്കിൽ വരുത്തിയതെന്ന് ഫെഡറൽ ചെയർമാൻ ജെറോം പവ്വൽ അറിയിച്ചു. 

2008 ന് ശേഷം ഇതാദ്യമായാണ് നിരക്ക് കുറയ്ക്കുന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധി മൂലമുണ്ടായ തിരിച്ചടി നേരിടുന്നതിന്റെ ഭാഗമായാണ് നടപടി. പലിശ നിരക്ക് കൂട്ടണമെന്ന യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ സമ്മർദ്ദം മറികടന്നാണ് നടപടി. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെ തുടർന്ന് വാൾസ്ട്രീറ്റ് ഓഹരികൾ ഒരു ശതമാനം ഇടിഞ്ഞു.
 

click me!