
വ്യവസായി ജെ. ശേഖര്‍ റെഡ്ഢി, അഭിഭാഷകനായ രോഹിത് ടാണ്ടന്‍ എന്നിവരുമായി ബന്ധമുള്ള 25 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കാന്‍ ഇയാള്‍ സഹായിച്ചെന്ന് ഉദ്ദ്യോഗസ്ഥര്‍ പറഞ്ഞു. ഹവാല ഇടപാടുകാരന്‍ പരസ്മല്‍ ലോധയുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് ആരോപണം. ഡിസംബര്‍ 23നാണ് ബാങ്കില്‍ റെയ്ഡ് നടത്തിയത്. ഹരിയാന സ്വദേശിയായ ആശിഷിനെ ഇന്നുതന്നെ ദില്ലി കോടതിയില്‍ ഹാജരാക്കും. റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായ ലോധയെ മലേഷ്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയിരുന്നു.
എന്നാല്‍ സംഭവത്തില്‍ ആഭ്യന്തര അന്വേഷണത്തെ തുടര്‍ന്ന് ആശിഷ് കുമാറിനെ സസ്പെന്റ് ചെയ്തെന്ന് കോട്ടക് മഹീന്ദ്ര ബാങ്ക് വിശദീകരിച്ചു. സര്‍ക്കാര്‍ നടത്തിവരുന്ന അന്വേഷണത്തെ സഹായിക്കാന്‍ എല്ലാ വിവരങ്ങളും ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റിന് കൈമാറിയിട്ടുണ്ടെന്നും ബാങ്ക് അറിയിച്ചു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.