ഇപിഎഫ് വളരുന്നു; തൊഴിലാളി പ്രതീക്ഷകളും

Published : Jul 28, 2018, 01:29 PM ISTUpdated : Jul 30, 2018, 12:16 PM IST
ഇപിഎഫ് വളരുന്നു; തൊഴിലാളി പ്രതീക്ഷകളും

Synopsis

മേയ് മാസത്തെ കണക്കുകള്‍ വച്ച് പരിശോധിച്ചാല്‍ പുതിയ അംഗങ്ങളുടെ കാര്യത്തില്‍ എട്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. 

ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ തൊഴില്‍ സുരക്ഷ സംരക്ഷണ പെന്‍ഷന്‍ (ഇപിഎഫ്) പദ്ധതിയില്‍ ഏഴ് ലക്ഷത്തി നാല്‍പതിനായിരം  പുതിയ അംഗങ്ങള്‍ ചേര്‍ന്നു. മേയ് മാസം പദ്ധതിയില്‍ ചേര്‍ന്ന പുതിയ അംഗങ്ങളുടെ കണക്കാണിത്.

മേയ് മാസത്തെ കണക്കുകള്‍ വച്ച് പരിശോധിച്ചാല്‍ പുതിയ അംഗങ്ങളുടെ കാര്യത്തില്‍ എട്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. നിലവില്‍ ആറ് കോടിയോളം പേരാണ് ഇപിഎഫ്ഒയില്‍ (എംബ്ലോയിസ് പ്രോവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍) അംഗങ്ങളായുളളത്. 

2017 സെപ്റ്റംബര്‍ മുതല്‍ 2018 മേയ് വരെ 44 ലക്ഷം തൊഴിലവസരങ്ങളാണ് രാജ്യത്ത് സൃഷ്ടിക്കപ്പെട്ടത്. ഇപിഎഫ്ഒ പേ റോള്‍ ഡേറ്റ പ്രകാരം പുതിയ അംഗങ്ങളില്‍ രണ്ടര ലക്ഷം പേര്‍ 18 നും 21 നും ഇടയില്‍ പ്രായമുളളവരാണ്.      

PREV
click me!

Recommended Stories

എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍
ജോസ് ആലുക്കാസിന് ഇനി പുതിയ സൗഹൃദം; ബ്രാൻഡ് അംബാസഡറായി ദുൽഖർ സൽമാൻ