ഇപിഎസ് പെന്‍ഷന്‍ 2,000 രൂപയാക്കിയേക്കും

By Web TeamFirst Published Jan 27, 2019, 10:46 PM IST
Highlights

എംപ്ലോയീസ് പെന്‍ഷന്‍ സ്കീം വിതരണത്തിനായി നിലവില്‍ സര്‍ക്കാര്‍ 9,000 കോടി രൂപയാണ് ചെലവാക്കുന്നത്. 

ദില്ലി: എംപ്ലോയീസ് പെന്‍ഷന്‍ സ്കീം (ഇപിഎസ്) പ്രകാരമുളള പെന്‍ഷന്‍ ഇരട്ടിയാക്കിയേക്കുമെന്ന് സൂചന. നിലവില്‍ 1,000 രൂപയില്‍ നിന്ന് പെന്‍ഷന്‍ തുക 2,000 രൂപയായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് ലഭിക്കുന്ന വിവരം. 40 ലക്ഷത്തിലേറെ ആളുകള്‍ക്ക് ഇതിന്‍റെ ഗുണം ലഭിക്കും. 

എംപ്ലോയീസ് പെന്‍ഷന്‍ സ്കീം വിതരണത്തിനായി നിലവില്‍ സര്‍ക്കാര്‍ 9,000 കോടി രൂപയാണ് ചെലവാക്കുന്നത്. സര്‍ക്കാരിന്‍റെ കയ്യില്‍ മൂന്ന് ലക്ഷം കോടി രൂപയുടെ പെന്‍ഷന്‍ ഫണ്ടാണ് നിലവിലുളളത്. എംപ്ലോയീസ് പെന്‍ഷന്‍ ഫണ്ട് ഓര്‍ഗനൈസേഷനില്‍ ചേരുന്നവരെല്ലാം പെന്‍ഷന്‍ സ്കീമിന്‍റെ ഭാഗമാകും. 

click me!