ഇഎസ്ഐ വിഹിതം മാറാന്‍ പോകുന്നു: പ്രതിമാസ പരിധിയിലും മാറ്റം

By Web TeamFirst Published Feb 20, 2019, 9:28 AM IST
Highlights

ഇഎസ്ഐ അംഗങ്ങളുടെ മാതാപിതാക്കള്‍ക്കുളള പ്രതിമാസ വരുമാന പരിധിയില്‍ ഇളവുകള്‍ വരുത്താനും കോര്‍പ്പറേഷന്‍ ഭരണസമിതിയില്‍ തീരുമാനമായി.

ദില്ലി: തൊഴിലാളി വിഹിതം 1.75 ശതമാനത്തില്‍ നിന്ന് ഒന്നിലേക്കും തൊഴിലുടമ വിഹിതം 4.75 ശതമാനത്തില്‍ നിന്ന് നാലിലേക്ക് കുറവ് വരുത്താന്‍ ഇഎസ്ഐ കോര്‍പ്പറേഷന്‍ തീരുമാനിച്ചു. എന്നാല്‍, നിലവില്‍ നല്‍കി വരുന്ന ആനുകൂല്യങ്ങളില്‍ കോര്‍പ്പറേഷന്‍ മാറ്റം വരുത്തിയിട്ടില്ല. പുതിയ നിര്‍ദ്ദേശങ്ങള്‍ ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പില്‍ വരും. 

ഇഎസ്ഐ അംഗങ്ങളുടെ മാതാപിതാക്കള്‍ക്കുളള പ്രതിമാസ വരുമാന പരിധിയില്‍ ഇളവുകള്‍ വരുത്താനും കോര്‍പ്പറേഷന്‍ ഭരണസമിതിയില്‍ തീരുമാനമായി. ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഓരോ സംസ്ഥാനത്തും ചെലവാക്കുന്ന മുഴുവന്‍ തുകയും ഇനിമുതല്‍ ഇഎസ്ഐ കോര്‍പ്പറേഷന്‍ വഹിക്കും.  

രാജ്യത്തെ ഇഎസ്ഐ ഡിസ്പന്‍സറികളിലെയും ആശ്രുപത്രികളിലെയും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. ഇഎസ്ഐ കോര്‍പ്പറേഷന് 77,000 കോടി രൂപ  നീക്കിയിരിപ്പുളള സാഹചര്യത്തിലാണ് പുതിയ പദ്ധതി. 
 

click me!