രാജ്യത്തിന് വേണ്ടത് വമ്പന്‍ ബാങ്കുകള്‍: അരുണ്‍ ജെയ്റ്റിലി

By Web TeamFirst Published Feb 19, 2019, 10:32 AM IST
Highlights

ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവയെ ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിക്കാനുളള തീരുമാനവും അസോസിയേറ്റ് ബാങ്കുകളെയും ഭാരതീയ മഹിള ബാങ്കിനെ എസ്ബിഐയില്‍ ലയിപ്പിച്ചതും കരുത്തുളള വന്‍ ബാങ്കുകളെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിന്‍റെ ഭാഗമാണെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു. 

ദില്ലി: പ്രമുഖ അന്താരാഷ്ട്ര ബാങ്കുകളുടെ തലത്തിലേക്ക് ഇന്ത്യന്‍ ബാങ്കുകളെ ഉയര്‍ത്തുന്നതിന്‍റെ ഭാഗമാണ് ബാങ്കുകളുടെ ലയനമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റിലി. ഇന്ത്യന്‍ ബാങ്കുകളുടെ ലയനം ഉറപ്പാക്കാന്‍ വന്‍ ബാങ്കുകള്‍ അനിവാര്യമാണെന്നും അരുണ്‍ ജെയ്റ്റിലി അഭിപ്രായപ്പെട്ടു.

റിസര്‍വ് ബാങ്ക് ഭരണസമിതി അംഗങ്ങളുമായി നടന്ന ആശയവിനിമയത്തിലാണ് ധനമന്ത്രി ഇപ്രകാരം അഭിപ്രായപ്പെട്ടത്. ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവയെ ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിക്കാനുളള തീരുമാനവും അസോസിയേറ്റ് ബാങ്കുകളെയും ഭാരതീയ മഹിള ബാങ്കിനെ എസ്ബിഐയില്‍ ലയിപ്പിച്ചതും കരുത്തുളള വന്‍ ബാങ്കുകളെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിന്‍റെ ഭാഗമാണെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു. 

click me!