പ്രതിരോധ മേഖലയില്‍ വിദേശ നിക്ഷേപം: കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

By Web TeamFirst Published Jan 4, 2019, 3:17 PM IST
Highlights

പ്രതിരോധ മേഖലയില്‍ 49 ശതമാനം വിദേശ നിക്ഷേപത്തിനാണ് ഇന്ത്യയില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. 2017 -18 ല്‍ ഏകദേശം ഏഴ് ലക്ഷം രൂപയുടെ (10,000 ഡോളര്‍) എഫ്ഡിഐയാണ് ഇന്ത്യന്‍ പ്രതിരോധ മേഖലയിലുണ്ടായത്.

ദില്ലി: ഇന്ത്യന്‍ പ്രതിരോധ മേഖലയിലേക്കുളള പ്രത്യക്ഷ വിദേശ നിക്ഷേപത്തിന്‍റെ (എഫ്ഡിഐ) വരവില്‍ വലിയ വളര്‍ച്ച രേഖപ്പെടുത്തി. 2014 മുതല്‍ 2018 വരെയുളള കാലയളവില്‍ ഇന്ത്യയുടെ പ്രതിരോധ മേഖലയില്‍ 1,21,46,180 രൂപയുടെ പ്രത്യക്ഷ വിദേശ നിക്ഷേപമെത്തി. കേന്ദ്ര വാണിജ്യ, വ്യവസായ സഹമന്ത്രി സിആര്‍ ചൗധരി രാജ്യസഭയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് വിശദമായ മറുപടി നല്‍കിയത്. 

പ്രതിരോധ മേഖലയില്‍ 49 ശതമാനം വിദേശ നിക്ഷേപത്തിനാണ് ഇന്ത്യയില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. 2017 -18 ല്‍ ഏകദേശം ഏഴ് ലക്ഷം രൂപയുടെ (10,000 ഡോളര്‍) എഫ്ഡിഐയാണ് ഇന്ത്യന്‍ പ്രതിരോധ മേഖലയിലുണ്ടായത്. 2016-17 കാലയളവില്‍ എഫ്ഡിഐ ആകര്‍ഷിക്കുന്നതില്‍ പ്രതിരോധ രംഗം പരാജയപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2015-16 ല്‍ 0.10 മില്യണ്‍ ഡോളറായിരുന്നു എഫ്ഡിഐ. 

1959 ലെ ആയുധ നിയമത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുന്ന ചെറു ആയുധങ്ങളുടെയും യുദ്ധോപകരണങ്ങളുടെയും നിര്‍മ്മാണത്തിനും പ്രതിരോധ മേഖലയിലെ എഫ്ഡിഐ ബാധകമാണ്. 

click me!