
കണ്ണൂര്‍: ഖദറിട്ട ആർക്കും ബിജെപിയിലേക്ക് വരാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. കുറേ ആളുകൾ വരുമെന്ന് ഉറപ്പുണ്ടെന്നും 2021ൽ ബിജെപി കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ നിർത്തുമെന്നും പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു. സിപിഎമ്മിന് ബദലായി എൻഡിഎ മാറുമെന്നും പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു.