സമുദ്ര വിനോദസഞ്ചാര സീസണിന് തുടക്കം കുറിച്ച് ആദ്യ ആഡംബരക്കപ്പല്‍ എത്തി

Published : Oct 16, 2018, 02:14 PM IST
സമുദ്ര വിനോദസഞ്ചാര സീസണിന് തുടക്കം   കുറിച്ച് ആദ്യ ആഡംബരക്കപ്പല്‍ എത്തി

Synopsis

പ്രളയ ശേഷം തുടങ്ങുന്ന പുതിയ സമുദ്ര വിനോദ സഞ്ചാര സീസണിനെ വലിയ പ്രതീക്ഷയോടെയാണ് സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖല കാണുന്നത്. 

കൊച്ചി: കരീബിയന്‍ കടലിലെ ബഹാമാസ് ദ്വീപ് സമൂഹം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആഡംബര കപ്പല്‍ എംവി ബൂദിക്ക കൊച്ചി തീരത്ത് എത്തിയത് സംസ്ഥാനത്ത് വലിയ ആവേശമാണ് സൃഷ്ടിച്ചത്. കേരളത്തിന്‍റെ സമുദ്ര വിനോദ സഞ്ചാരത്തിന്‍റെ പുതിയ സീസണിന് തുടക്കം കുറിക്കലായിരുന്നു എംവി ബൂദിക്കിന്‍റെ വരവ്. 

പ്രളയ ശേഷം തുടങ്ങുന്ന പുതിയ സമുദ്ര വിനോദ സഞ്ചാര സീസണിനെ വലിയ പ്രതീക്ഷയോടെയാണ് സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖല കാണുന്നത്. കൊച്ചിയിലെത്തിയ കപ്പലില്‍ 506 അന്തര്‍ദേശീയ വിനോദ സഞ്ചാരികളാണുളളത്. ഈ മാസം നാലിന് അബുദാബിയില്‍ നിന്നാണ് കപ്പല്‍ പുറപ്പെട്ടത്. മുംബൈ, ഗോവ വഴിയാണ് കപ്പല്‍ കൊച്ചിയിലെത്തിയത്. 

സീസണിലെ ആദ്യ കപ്പലിനെ കൊച്ചിയില്‍ വിനോദസഞ്ചാര വകുപ്പ് ഉദ്യോഗസ്ഥര്‍ വരവേറ്റു. കപ്പലിലെത്തിയ സഞ്ചാരികള്‍ ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, ആലപ്പുഴ എന്നിവടങ്ങളില്‍ സന്ദര്‍ശനം നടത്തി. 

എംവി ബൂദിക്ക ഇംഗ്ലണ്ട് ആസ്ഥാനമായുളള ഫ്രെഡ് ഓള്‍സെന്‍ ക്രൂയിസ് ലൈനിന്‍റെ ഉടമസ്ഥതയിലുളളതാണ്. വിനോദ സഞ്ചാരികള്‍ക്ക് പുറമേ 389 ജീവനക്കാരും കപ്പലിലുണ്ട്. 

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍