സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ദ്ധനവ്; അഞ്ച് ദിവസം കൊണ്ട് ഉയര്‍ന്നത് 400 രൂപ

Published : Oct 16, 2018, 12:37 PM IST
സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ദ്ധനവ്; അഞ്ച് ദിവസം കൊണ്ട് ഉയര്‍ന്നത് 400 രൂപ

Synopsis

ഒക്ടോബര്‍ 11 ന് ശേഷം ഗ്രാമിന് 50 രൂപയാണ് സ്വര്‍ണ്ണ വില ഉയര്‍ന്നത്. ഒക്ടോബര്‍ 11 ന് ഗ്രാമിന് 2,910 രൂപയായിരുന്നു നിരക്ക്.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ്ണ വിലയില്‍ വന്‍ വര്‍ദ്ധനവ്. ഗ്രാമിന് 2,960 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില. പവന് 23,680 രൂപയും. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 

ഇന്ന് ഗ്രാമിന്‍റെ മുകളില്‍ 10 രൂപയാണ് വര്‍ദ്ധിച്ചത്. തിങ്കളാഴ്ച്ച ഗ്രാമിന് 2,950 രൂപയായിരുന്നു നിരക്ക്. ഒക്ടോബര്‍ ഒന്നിന് രേഖപ്പെടുത്തിയ 2,845 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്. 

ഒക്ടോബര്‍ 11 ന് ശേഷം ഗ്രാമിന് 50 രൂപയാണ് സ്വര്‍ണ്ണ വില ഉയര്‍ന്നത്. ഒക്ടോബര്‍ 11 ന് ഗ്രാമിന് 2,910 രൂപയായിരുന്നു നിരക്ക്. അതായത് ഒരു പവന്‍റെ മുകളിലുണ്ടായ വര്‍ദ്ധന 400 രൂപയാണ്. രാജ്യാന്തര വിപണിയിൽ 31 ഗ്രാമിന്റെ ട്രോയ് ഔൺസിന് 1228.15 ഡോളറാണ് നിരക്ക്.
 

PREV
click me!

Recommended Stories

ഓര്‍മ്മയുണ്ടോ ആ കാലം? 90's കിഡ്സിന്റെ 'ഓര്‍ക്കുട്ട്' വീണ്ടും വരുന്നു? പിന്തുണ തേടി സ്ഥാപകന്‍
കടം സര്‍വകാല റെക്കോര്‍ഡില്‍! കടക്കെണിയില്‍ അമര്‍ന്ന് അമേരിക്കന്‍ കര്‍ഷകരെന്ന് റിപ്പോർട്ട്, യഥാർത്ഥ കാരണം എന്ത്?