ഇന്ത്യയിലെ അഞ്ച് കോടീശ്വരന്മാര്‍; ഫോബ്സ് പട്ടിക പുറത്ത്

By Web DeskFirst Published Apr 27, 2018, 4:21 PM IST
Highlights
  • ഇന്ത്യയിലെ അഞ്ച് കോടീശ്വരന്മാര്‍

ദില്ലി: പണംകൊണ്ടും സ്വാധീന ശക്തികൊണ്ടും മുന്നില്‍ നില്‍ക്കുന്ന ഇന്ത്യയിലെ അഞ്ച് കോടീശ്വരന്മാരുടെ പട്ടിക പുറത്ത്. ഫോബ്സാണ് പട്ടിക പ്രസിദ്ധപ്പെടുത്തിയത്. 

1. മുകേഷ് അംബാനി

ഇന്ത്യയിലെ ഏറ്റവും സ്വാധീന ശക്തിയുളള കോടീശ്വരന്‍ മുകേഷ് അംബാനിയാണ്. റിലയന്‍സിന്‍റെ ചെയര്‍മാനാണ് മുകേഷ് അംബാനി. പെട്രോകെമിക്കല്‍സ്, ഓയില്‍, ഗ്യാസ് എന്നിവയാണ് പ്രധാന ബിസിനസ്സുകള്‍. ആകെ ആസ്തി 40.1 ബല്യണ്‍ ഡോളര്‍.

2. അസിം പ്രേംജി

വിപ്രോ ഗ്രൂപ്പ് ചെയര്‍മാനാണ് അസിം പ്രേംജി. സോഫ്റ്റ്‍വെയര്‍ സേവനങ്ങളാണ് മുഖ്യ വ്യവസായം. ആകെ ആസ്തി 18.8 ബില്യണ്‍ ഡോളര്‍.

3. ലക്ഷ്മി മിത്തല്‍

സ്റ്റീല്‍ വ്യവസായിയാണ് മിത്തല്‍, ആകെ ആസ്തി 18.5 ബില്യണ്‍ ഡോളര്‍

4. ശിവ നാടാര്‍

സോഫ്റ്റ്‍വെയറാണ് പ്രധാന വ്യവസായം, ആകെ ആസ്തി 14.6 ബില്യണ്‍ ഡോളര്‍

5. ദിലീപ് ശങ്ഖവി

ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായമാണ് ഇദ്ദേഹത്തിന്‍റെ സംരംഭം. ആകെ ആസ്തി 12.8 ബില്യണ്‍ ഡോളര്‍.

click me!