ഫ്ലിപ്കാര്‍ട്ടില്‍ നിന്ന് ഉന്നത ഉദ്ദ്യോഗസ്ഥരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു

By Web DeskFirst Published Oct 27, 2016, 11:42 AM IST
Highlights

രാജിയിലേക്ക് നയിച്ച കാരണങ്ങള്‍ അവ്യക്തമാണെങ്കിലും ഒരു വര്‍ഷത്തോളമായി ഫ്ലിപ്കാര്‍ട്ടില്‍ തുടരുന്ന രാജിപരമ്പരയുടെ പുതിയ അധ്യായമായാണ് കോര്‍പറേറ്റ് ലോകം ഇതിനെ വിലയിരുത്തുന്നത്. നേരത്തെ ആയിരത്തോളം ജീവനക്കാരെ ഫ്ലിപ്കാര്‍ട്ട് പിരിച്ചുവിട്ടിരുന്നു. കമ്പനിയുടെ നിയമകാര്യ വിഭാഗം മേധാവി രജീന്ദര്‍ ശര്‍മ്മ കഴിഞ്ഞ ജൂലൈയില്‍ പടിയിറങ്ങിയിരുന്നു. പത്ത് മാസം പോലും തികയ്ക്കാതെയാണ് അദ്ദേഹവും ഫ്ലിപ്കാര്‍ട്ട് വിട്ടത്.  ഫാഷന്‍ ഇ കൊമേഴ്സ് വെബ്സൈറ്റായ മിന്‍ത്രയുടെ സ്ഥാപകനും ഫ്ലിപ്കാര്‍ട്ടിന്റെ കൊമേഴ് പ്ലാറ്റ്ഫോം മേധാവിയുമായിരുന്ന മുകേശ് ബന്‍സലും ഈ വര്‍ഷം ആദ്യം കമ്പനി വിട്ടിരുന്നു. ചീഫ് ബിസിനസ് ഓഫീസറായിരുന്ന അന്‍കിത് നഗോരി, ചീഫ് പ്രൊഡക്ട് ഓഫീസറായിരുന്ന പുനിത് സോണി എന്നിവരും ഫ്ലിപ്കാര്‍ട്ടുമായി ഉടക്കിപ്പിരിഞ്ഞവരാണ്. ഗൂഗിളില്‍ ജോലി ചെയ്തിരുന്ന പുനിത് സോണിയെ വന്‍തുക ശമ്പളം വാഗ്ദാനം ചെയ്താണ് ഫ്ലിപ്കാര്‍ട്ട് തങ്ങളുടെ ഭാഗമാക്കിയത്. ആലിബാബ ഡോട്ട് കോം ബംഗളുരുവില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ഫ്ലിപ്കാര്‍ട്ടിന്റെ എച്ച്.ആര്‍ ഹെഡ് പ്രിയ ചെറിയാന്‍ കമ്പനി വിട്ട് ആലിബാബയില്‍ ചേര്‍ന്നു. 

എന്നാല്‍ ഉന്നത ഉദ്ദ്യോഗസ്ഥരുടെ കൊഴിഞ്ഞുപോക്കൊന്നും വിപണിയിലെ ഫ്ലിപ്കാര്‍ട്ടിന്റെ തിളക്കത്തിന് അല്‍പം പോലും മങ്ങലേല്‍പ്പിച്ചിട്ടില്ല. മുഖ്യ എതിരാളികളായ ആമസോണിനെയും സ്നാപ്ഡീലിനെയും ബഹുദൂരം പിന്നിലാക്കിയാണ് ഒന്നാം സ്ഥാനത്ത് അജയ്യരായി തുടരുന്നത്.

click me!