
കൊച്ചി: അപ്രതീക്ഷിതമായുണ്ടായ കനത്ത പ്രളയത്തില്‍ ലക്ഷക്കണക്കിനാളുകളുടെ ജീവിതം സ്തംഭിച്ചതോടെ സംസ്ഥാനത്തെ ഓണം വിപണിയില്‍ ഇക്കുറി തണുത്ത പ്രതികരണം. പൊതുവിപണി കൂടാതെ ഗൃഹോപകരണ വിപണിക്കും കടുത്ത തിരിച്ചടിയാണ് ഇക്കുറി നേരിടേണ്ടി വന്നത്. വന്പൻ ഓഫറുകൾ ഉണ്ടായിട്ടും കച്ചവടം പകുതിയിൽ താഴെമാത്രം.
ഓണക്കാലത്ത് മികച്ച നേട്ടം കൊയ്യേണ്ട ഗൃഹോപകരണ വിപണിയെയും പ്രളയം തളർത്തിയിരിക്കുകയാണ്. ഗൃഹോപകരണ സാധനങ്ങൾ വിൽക്കുന്ന കടകളിലൊന്നും തന്നെ ഒട്ടും തിരക്കില്ല. വന്പൻ ഓഫറുകൾ, എന്നാൽ വാങ്ങാനാളില്ല. ഇതാണ് ഗൃഹോപകരണ വിപണിയുടെ പൊതു അവസ്ഥ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗൃഹോപകരണ വിപണിയിൽ മാത്രം നേരിട്ടത് 35 ശതമാനം ഇടിവ്.
ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ വിൽപ്പനയും കഴിഞ്ഞ വർഷത്തിന്റെ നേർപ്പകുതിമാത്രം. ഓണം ഓഫറുകൾ അടുത്ത മാസം അവസാനം വരെ നീട്ടി നഷ്ടം നികത്താനാണ് കച്ചവടക്കാരുടെ നീക്കം. ഇത് കൂടാതെ പ്രളയത്തിൽ വീട്ടുപകരണങ്ങളെല്ലാം നഷ്ടപ്പെട്ടവർക്കായി പ്രത്യേക ഓഫറുകൾ ഒരുക്കാനും വിവിധ ഇലക്ട്രോണിക് കന്പനികൾ പദ്ധതിയിടുന്നുണ്ട്.