റബ്ബര്‍ വിലയിടിവില്‍ നട്ടം തിരിയുന്ന കര്‍ഷകര്‍ക്ക് വേറിട്ട ഈ വഴി പരീക്ഷിക്കാം

By Web DeskFirst Published Oct 24, 2016, 8:10 AM IST
Highlights

മുന്ന് തലമുറകളായി ഹെക്ടര്‍ കണക്കിന് പ്രദേശത്ത് റബ്ബര്‍ കൃഷിനടത്തുന്നവരാണ് പെരുനാട് കുറ്റിക്കയം കുടുംബം. കഴിഞ്ഞ അഞ്ച് വര്‍ഷമായി റബ്ബറില്‍നിന്നും കാര്യമായ വരുമാനം ഒന്നും ലഭിക്കാതെ വന്നതോടെ റബ്ബര്‍ കൃഷിയില്‍ നിന്നും ചുവട് മാറ്റി. റബ്ബര്‍ മരങ്ങള്‍ മുറിച്ച് മാറ്റിയില്ല പകരം ഇടവിളയായി പുഷ്പകൃഷിതുടങ്ങി. വിപണിയില്‍ വലിയ വില ലഭിക്കുന്ന അലങ്കാര ചെടികളും ഇലചെടികളും വച്ചുപിടിപ്പിച്ചു. ഹെലികോണിയ, മെസഞ്ചിനിയ എന്നി അലങ്കാര ചെടികളാണ് ഇപ്പോള്‍ ഇവിടെ വ്യാപകമായി കൃഷി ചെയ്യുന്നത്. വലിയ പരിപാലനം ഒന്നും തന്നെ ഇവക്ക് ആവശ്യമില്ല. ഏകദേശം ഒന്നര വര്‍ഷം കൊണ്ട് വിളവെടുക്കാന്‍ കഴിയുമെന്ന് ഇവര്‍ പറയുന്നു. റബ്ബറുമായി താരതമ്യം ചെയ്താല്‍ മൂന്ന് ഇരട്ടി വരുമാനം നേടാനാവുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു.

ഹെലിക്കോണിയ പൂക്കളുടെ 80 ഇനങ്ങളാണ് ഇവിടെ വച്ച് പിടിപ്പിച്ചിട്ടുള്ളത് ഓഫീസുകള്‍ അലങ്കകരിക്കാനാമണ് പ്രധാനമായും ഇത് ഉപയോഗിക്കുന്നത്.
ഒരുപൂവിന് 50 രൂപാമുതല്‍ 70 രൂപവരെ ലഭിക്കും. രണ്ട് ആഴ്ചവരെ പൂക്കള്‍ വാടാതെ ഇരിക്കുകയും ചെയ്യും മെസഞ്ചിനിയയുടെ ഇലകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. ഇവയെ കൂടാതെ തെക്കന്‍ കുരുമുളക് ഉള്‍പ്പടെയുള്ളവയും ഇപ്പോള്‍ ഇവിടെ കൃഷിചെയ്യുന്നുണ്ട്. അതേസമയം റബ്ബര്‍ വില കുറയുന്നതില്‍ പ്രതിഷേധിച്ച് റബ്ബര്‍ മരങ്ങള്‍ മുറിച്ച് മാറ്റാന്‍ ഇവര്‍ തയ്യാറല്ല. എന്നെങ്കിലും റബ്ബറിന് നല്ലവില കിട്ടും എന്ന പ്രതിക്ഷയിലാണ് ഇവര്‍.

click me!