ഇനി പറക്കാം മെയ്ഡ് ഇന്‍ ഇന്ത്യ വിമാനത്തില്‍

By Web DeskFirst Published Dec 27, 2017, 12:15 AM IST
Highlights

ദില്ലി: രാജ്യത്തെ വ്യോമയാന വ്യവസായ മേഖലയ്ക്ക് പുതിയ ഊര്‍ജ്ജം പടര്‍ന്നു കൊണ്ട് ഇന്ത്യന്‍ നിര്‍മ്മിത യാത്രാവിമാനങ്ങള്‍ വിപണിയിലേക്ക്. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് നിര്‍മ്മിച്ച ഡോര്‍ണിയര്‍228 വിമാനങ്ങള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ വില്‍ക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. 

19 പേര്‍ക്കിരിക്കാവുന്ന ഈ വിമാനത്തിന് 16.97 മീറ്ററാണ് നീളം. വിമാനയാത്രകള്‍ക്ക് നിരക്ക് കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ എയര്‍ടാക്‌സി എന്ന നിലയില്‍ ഈ കൊച്ചു വിമാനത്തിന് വലിയ സാധ്യതകളുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ നിര്‍മ്മിത വിമാനം യാത്രാ ആവശ്യങ്ങള്‍ക്കായി വ്യാവസായിക അടിസ്ഥാനത്തില്‍ പറക്കാന്‍ പോകുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ എയര്‍ലൈന്‍ കമ്പനികള്‍ക്ക് ഈ വിമാനം വില്‍ക്കാന്‍ ഡിജിസിഎ അനുമതി നല്‍കിയിട്ടുണ്ട്. അഭ്യന്തരയാത്രികര്‍ക്കായുള്ള മോദി സര്‍ക്കാര്‍ ഉഡാന്‍ പദ്ധതിക്ക് ഈ വിമാനം ഉപകാരപ്രദമായിരിക്കും. ഇതോടൊപ്പം ശ്രീലങ്ക, നേപ്പാള്‍ തുടങ്ങിയ അയല്‍ രാജ്യങ്ങള്‍ക്കും ഈ വിമാനം വില്‍ക്കാന്‍ എച്ച്.എ.എല്‍ ശ്രമിക്കുന്നുണ്ട്.
 

click me!