
മുംബൈ: ഇന്ത്യന്‍ മൂലധന വിപണിയില്‍ നിന്നും കൂട്ടത്തോടെ വിദേശ നിക്ഷേപകര്‍ നിക്ഷേപം പിന്‍വലിക്കുന്നു. ഈ മാസം ഒന്ന് മുതല്‍ 18 -ാം തീയതി വരെയുളള കണക്കുകള്‍ പ്രകാരം 4,040 കോടി രൂപയുടെ നിക്ഷേപമാണ് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ പിന്‍വലിച്ചത്.
വിദേശ വിനിമയ വിപണിയില്‍ അമേരിക്കന്‍ ഡോളറിനെതിരെ രൂപ മൂല്യത്തകര്‍ച്ച നേരിടുന്നതാണ് ഇത്തരം ഒരു അവസ്ഥയ്ക്ക് കാരണമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ നിഗമനം. ഇന്ത്യന്‍ വിപണികളെ സംബന്ധിച്ച് വിദേശ നിക്ഷേപകര്‍ കൂടുതല്‍ ജാഗ്രതയോടെ പെരുമാറുന്നതിന്‍റെ സൂചനകളാണിതെന്ന് വിപണി വിദഗ്ധരുടെ പക്ഷം. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഓഹരി വിപണിയിലും ഡെറ്റ് വിപണിയിലുമായി മൊത്തം 17,000 കോടി രൂപയിലധികം അറ്റ നിക്ഷേപം എഫ്പിഐകള്‍ നടത്തിയിരുന്നു.