രാജ്യത്ത് ഇന്ധന വില വര്‍ദ്ധിക്കാന്‍ സാധ്യത

By Web DeskFirst Published Oct 17, 2017, 8:19 PM IST
Highlights

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ദ്ധിച്ചു. ഒക്‌ടോബര്‍ 13ന് ബാരലിന് 55.81 ഡോളറായിരുന്നത് ഇന്നലെ 56.37 ഡോളറായാണ് വര്‍ദ്ധിച്ചത്. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിനു കീഴിലുള്ള പെട്രോളിയം പ്ലാനിങ് ആന്റ് അനാലിസിസ് സെല്ലാണ് ഇന്ന് ഈ കണക്ക് പുറത്തു വിട്ടത്. അന്താരാഷ്ട്ര വിപണിയിലെ വില അനുസരിച്ച് ഓരോ ദിവസവും രാജ്യത്ത് ചില്ലറ വിപണിയില്‍ പെട്രോള്‍, ഡീസല്‍ വില മാറുന്നതിനാല്‍ അടുത്ത ദിവസങ്ങളില്‍ വില കൂടാനാണ് സാധ്യത.

ഡോളറിനെതിരെ രൂപ നിരക്കിലും അസംസ്‌കൃത എണ്ണവില ബാരലിന് 3650.26 രൂപയായി വര്‍ദ്ധിച്ചിട്ടുണ്ട്. ഒക്‌ടോബര്‍ 13ന്  എണ്ണവില ബാരലിന് 3623.97 രൂപയായിരുന്നു. ഒക്‌ടോബര്‍ 13ന് ഡോളറിനെതിരെ രൂപയ്ക്ക് 64.93 രൂപയായിരുന്നത് ഒക്‌ടോബര്‍ 16ന് 64.76 രൂപയായി.
 

click me!