അസ്ഥിക്ഷയം അകറ്റും ​ഗന്ധതൈലം

By Web DeskFirst Published May 3, 2018, 1:19 PM IST
Highlights
  • എള്ളിന്റെ ഗുണങ്ങളെല്ലാം പാലിലേക്കും, എണ്ണയിലേക്കും ഊറ്റിയെടുത്താണ് ഈ മരുന്ന് നിര്‍മിക്കുന്നത്.  
  • ചികില്‍സയുടെ ഭാഗമായി ഗന്ധതൈലം അകത്തേക്ക് സേവിക്കുകയും, പുറമേ പുരട്ടുകയും ചെയ്യാറുണ്ട്.

അസ്ഥികള്‍ക്ക് സംഭവിയ്ക്കുന്ന അനാരോഗ്യകരമായ മാറ്റങ്ങളുടെ ചികില്‍സയ്ക്ക് ആയുര്‍വേദം മുന്നോട്ട് വെയ്ക്കുന്ന പ്രതിവിധിയാണ് ഗന്ധതൈലം.  ജനിതക വൈകല്യങ്ങള്‍, രോഗങ്ങള്‍, അഭിഘാതം, പ്രായാധിക്യം എന്നിവ മൂലം അസ്ഥികള്‍ക്ക് സംഭവിയ്ക്കുന്ന തകരാറുകള്‍ക്ക് ഈ ഔഷധം ഉപയോഗിച്ച് ചികില്‍സ സാധ്യമാണ്.  ചികില്‍സയുടെ ഭാഗമായി ഗന്ധതൈലം അകത്തേക്ക് സേവിക്കുകയും പുറമേ പുരട്ടുകയും പതിവുണ്ട്.  

പ്രകൃതി വിഭവങ്ങളും മനുഷ്യന്റെ കഠിനാധ്വാനവും സമന്വയിക്കുന്ന ഔഷധ നിര്‍മാണപ്രക്രിയയാണ് ഗന്ധതൈല നിര്‍മാണം.  എള്ളിന്റെ ഗുണങ്ങളെല്ലാം പാലിലേക്കും എണ്ണയിലേക്കും മാറ്റിയെടുത്താണ് ഈ മരുന്ന് നിര്‍മിക്കുന്നത്.  പ്രകൃതി പ്രതിഭാസങ്ങളോട് ചേര്‍ന്ന് നിന്നാണ് ഗന്ധതൈലത്തിന്റെ നിര്‍മാണം.

എള്ള് തുണിക്കിഴിയില്‍ കെട്ടി ഒഴുക്കുള്ള വെള്ളത്തില്‍ രാത്രിനേരം താഴ്ത്തിയിടുന്നു.  പിറ്റേന്ന് സൂര്യപ്രകാശത്തില്‍ ഈ എള്ള് ഉണക്കുന്നു.  ഈ പ്രക്രിയ രാത്രിയും പകലുമായി ഏഴുദിവസം തുടരുന്നു.

ഇതിനു ശേഷം ആദ്യം പാലും പിന്നീട് ഇരട്ടിമധുരം കഷായവും ചേര്‍ത്ത് രാത്രി സൂക്ഷിക്കുകയും പകല്‍ ഉണക്കുകയും ചെയ്യുന്നു.  ആദ്യത്തെ ഏഴ് ദിവസം പാലിലും പിന്നീട് ഏഴ് ദിവസം ഇരട്ടിമധുരത്തിലുമാണ് ഇത് ആവര്‍ത്തിക്കുന്നത്.  ഇരുപത്തിരണ്ടാമത്തെ ദിവസം പാലില്‍ മാത്രം മുക്കിവെച്ചശേഷം പിറ്റേന്ന് എടുത്ത് ഉണക്കുന്നതോടെ ആദ്യഘട്ട പ്രക്രിയ പൂര്‍ത്തിയായി.

ഈ എള്ള്, ചന്ദനം, ഇരുവേലി, രാമച്ചം, മുത്തങ്ങ, കച്ചൂരിക്കിഴങ്ങ്, മുതലായ മരുന്നുകള്‍ കഷായമായും പൊടിയായും കൂട്ടത്തില്‍ തിളപ്പിച്ച പാലും തളിച്ച് ആട്ടി എണ്ണയെടുക്കുന്നു.  ഈ എണ്ണ പാലും 42 മരുന്നുകള്‍ ചേര്‍ത്തരച്ച കല്‍ക്കവും ചേര്‍ത്ത് പാകം ചെയ്യുന്നു.  ഇത് യഥാസമയം അരിച്ചെടുത്തശേഷം കുങ്കുമവും ക•ദവും ചേര്‍ത്ത് യോജിപ്പിക്കുന്നതോടെ മരുന്ന് നിര്‍മാണം പൂര്‍ത്തിയാകുന്നു.

click me!