
അക്ഷയതൃതീയ ദിനത്തില്‍ സംസ്ഥാനത്ത് റെക്കോഡ് സ്വര്‍ണ്ണ വില്‍പ്പന. അക്ഷയ തൃതീയ സ്‌പെഷ്യല്‍ ഡിസൈനും വിലക്കിഴിവും നല്‍കി ജ്വല്ലറികള്‍ ഉപഭോക്താക്കളുടെ ശ്രദ്ധയാകര്‍ഷിച്ചു.
കഴിഞ്ഞ തവണ അക്ഷയ ത്രതീയ നാളില്‍ സംസ്ഥാനത്ത് 500 കോടിയിലേറെ രൂപയുടെ സ്വര്‍ണ്ണ വില്‍പ്പനയാണ് നടന്നത്. ഈ വര്‍ഷം വില്‍പ്പന മുന്‍വര്‍ഷത്തേക്കാള്‍ കൂടുതലാണെന്നാണ് കണക്ക്. സ്വര്‍ണ്ണ വിലവര്‍ദ്ധന കച്ചവടത്തെ കാര്യമായി ബാധിച്ചില്ല. മിക്ക ജ്വല്ലറികളിലും രാവിലെ മുതല്‍ വലിയ തിരക്ക് അനുഭവപ്പെട്ടു. പലരും ഉപഭോക്താക്കള്‍ക്കായി ബുക്കിങ്ങ് സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. അക്ഷയതൃതീയ ലക്ഷ്യമിട്ട് ജ്വല്ലറികളെല്ലാം തന്നെ പുതിയ ഡിസൈനുകളും വിപണിയിലെത്തിച്ചിരുന്നു.
സ്വര്‍ണ്ണനാണയങ്ങള്‍, വജ്രമോതിരങ്ങള്‍ പെന്‍ഡന്‍റുകള്‍, ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ എന്നിവയാണ് ഇത്തവണത്തെ അക്ഷയതൃതീയ സ്‌പെഷ്യല്‍ ശേഖരം.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.