നോട്ടു നിരോധനം: സ്വർണ്ണപ്പണയ വായ്പാരംഗത്തും പ്രതിസന്ധി

By Web DeskFirst Published Dec 17, 2016, 1:46 PM IST
Highlights

 

നോട്ടു നിരോധനം നിലവിൽ വന്ന് ഒരു മാസം പിന്നിടുമ്പോൾ അടിയന്തിര ഘട്ടങ്ങളിൽ ആവശ്യമുള്ള പണം വായ്പകളിലൂടെ കണ്ടെത്താമെന്ന സാധാരണക്കാരുടെ പ്രതീക്ഷകൾ തകിടം മറിയുകയാണ്.  സ്വർണ്ണപണയ വായ്പകളിലൂടെ പോലും പണം നൽകാൻ ബാങ്കുകൾക്കാവുന്നില്ല.  വായ്പ നൽകുന്ന ബാങ്കുകൾ പോലും പണയമായി സ്വീകരിക്കുന്ന സ്വർണത്തിന്റെ അളവ് നിയന്തിച്ചിരിക്കുകയാണ്.

ചികിത്സയോ മറ്റു അടിയന്തിര ആവശ്യം അയാൾ പോലും ബാങ്കിന്റെ പക്കൽ ലഭ്യമായ പണം നോക്കി അതിനു തുല്യമായ ചെറിയ അളവ് സ്വർണം മാത്രം മാത്രം പണയമായി സ്വീകരിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.  ഇതാകട്ടെ നാമമാത്ര സംഖ്യയായിരിക്കും.  സ്വകാര്യ ബാങ്കുകളിലും പണമിടപാട് സ്ഥാപനങ്ങളിലും സ്ഥിതി ഏറെയൊന്നും വ്യത്യസ്തമല്ല.

നിരവധി പേരാണ് എല്ലാ കണക്കു കൂട്ടലുകളും തെറ്റി ദിവസേന ബാങ്കുകളിൽ വന്നു മടങ്ങുന്നത്.   സഹകരണ ബാങ്കുകളുടെ മേൽ കേന്ദ്രം വിവേചനപരമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും വിനയായി.  ലോൺ മേളകളും കുടിശിക നിവാരണ പദ്ധതികളുമായി സജീവമാകാനിരുന്ന സമയത്താണ് ബാങ്കുകളും ഇടപാടുക്കാരും ഇങ്ങനെ ഒരേ പ്രതിസന്ധിയിൽ പെട്ടിരിക്കുന്നത്.

 

click me!