സ്വര്‍ണ്ണം പണയം വെയ്ക്കുമ്പോള്‍ 20,000 രൂപയ്ക്ക് മുകളില്‍ പണമായി കിട്ടില്ല

Published : Mar 10, 2017, 10:25 AM ISTUpdated : Oct 04, 2018, 05:33 PM IST
സ്വര്‍ണ്ണം പണയം വെയ്ക്കുമ്പോള്‍ 20,000 രൂപയ്ക്ക് മുകളില്‍ പണമായി കിട്ടില്ല

Synopsis

ദില്ലി: ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ സ്വര്‍ണ്ണം പണയം വെയ്ക്കുമ്പോള്‍ 20,000 രൂപയ്ക്ക് മുകളില്‍ പണമായി നല്‍കരുതെന്ന് റിസര്‍വ് ബാങ്കിന്റെ ഉത്തരവ്. 20,000ല്‍ കൂടുതല്‍ വരുന്ന തുകയ്ക്ക് ചെക്ക് നല്‍കണമെന്നാണ് നിര്‍ദ്ദേശം. നേരത്തെ ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണ്ണപണയത്തിനായിരുന്നു ചെക്ക് നിര്‍ബന്ധമായിരുന്നത്. ഇതിന്റെ പരിധി 20,000 ആക്കി കുറച്ചുകൊണ്ടാണ് ഇപ്പോള്‍ പുതിയ ഉത്തരവ് പുറത്തിറങ്ങിയത്. 

പുതിയ നിര്‍ദ്ദേശം ഇതിനോടകം തന്നെ പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു. ബാങ്കുകള്‍ സ്വര്‍ണ്ണപണയ തുക, അക്കൗണ്ട് വഴി നല്‍കുന്നതുകൊണ്ട് പുതിയ നിര്‍ദ്ദേശം അവര്‍ക്ക് ബാധകമല്ല. ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ പ്രമുഖ സ്വര്‍ണ്ണവായ്പാ സ്ഥാപനങ്ങളുടെയെല്ലാം ഓഹരികള്‍ക്ക് ഇടിവ് സംഭവിച്ചു. മണപ്പുറം ഫിനാന്‍സിന്റെ ഓഹരികള്‍ മൂന്ന് ശതമാനം ഇടിഞ്ഞ് 92 രൂപയിലെത്തിയപ്പോള്‍ നാല് ശതമാനം ഇടിവ് നേരിട്ട മുത്തൂറ്റ് ഫിനാന്‍സ് ഇന്ന് 338 രൂപയിലാണ് വ്യാപാരം നടത്തിയത്.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

പിഎഫ് അക്കൗണ്ട് ഉടമകള്‍ക്ക് സന്തോഷവാർത്ത! പണം ഉടന്‍ പിന്‍വലിക്കാം, വരാനിരിക്കുന്നത് 5 പ്രധാന മാറ്റങ്ങൾ
സ്വർണ്ണവില വീണ്ടും കൂടി, ഒരു പവന് കൂടിയത് 392 രൂപ; കേരളത്തിലെ 1 പവൻ സ്വർണത്തിന്റെ വിലയറിയാം