- Home
- Money
- പിഎഫ് അക്കൗണ്ട് ഉടമകള്‍ക്ക് സന്തോഷവാർത്ത! പണം ഉടന്‍ പിന്‍വലിക്കാം, വരാനിരിക്കുന്നത് 5 പ്രധാന മാറ്റങ്ങൾ
പിഎഫ് അക്കൗണ്ട് ഉടമകള്‍ക്ക് സന്തോഷവാർത്ത! പണം ഉടന്‍ പിന്‍വലിക്കാം, വരാനിരിക്കുന്നത് 5 പ്രധാന മാറ്റങ്ങൾ
രാജ്യത്തെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരുടെ പ്രൊവിഡന്‍റ് ഫണ്ടില്‍ അഞ്ച് സുപ്രധാന മാറ്റങ്ങൾ വരുന്നു. മാറ്റങ്ങൾ എന്തൊക്കെയാണെന്നും സാധാരണക്കാർക്ക് അതുകൊണ്ട് എന്ത് പ്രയോജനമെന്നും നോക്കാം. EPFO 3.0 എന്നാണ് ഏറ്റവും പുതിയ ഈ അപ്‌ഡേറ്റ് അറിയപ്പെടുന്നത്.

പിഎഫ് മാറ്റങ്ങള്‍
വിവിധ മേഖലകളിലെ ജീവനക്കാരുടെ ക്ഷേമത്തിനായാണ് പ്രൊവിഡന്‍റ് ഫണ്ട് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഇപിഎഫ്ഒ ഇപ്പോൾ അതിന്‍റെ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലാക്കി, ബാങ്കുകൾക്ക് തുല്യമായ വേഗതയിൽ സേവനം നൽകാൻ ഒരുങ്ങുകയാണ്. ഇതിനായി 2025-ൽ തുടങ്ങിയ EPFO 3.O എന്ന പുതിയ പദ്ധതി 2026 പകുതിയോടെ പൂർണ്ണമായി നിലവിൽ വരുമെന്നാണ് പ്രതീക്ഷ. ഈ പദ്ധതിയിലെ അഞ്ച് പ്രധാന മാറ്റങ്ങൾ നോക്കാം.
ഇപിഎഫ്ഒ 3.O
നിലവിലെ രീതി അനുസരിച്ച് പിഎഫ് പണം പിൻവലിക്കാൻ, അപേക്ഷ നല്‍കിയ ശേഷം ജീവനക്കാർക്ക് കുറച്ചുകാലം കാത്തിരിക്കേണ്ടി വരുന്നുണ്ട്. എന്നാൽ EPFO 3.O പദ്ധതി വരുന്നതോടെ, ഡിജിറ്റൽ രീതിയിൽ പണം വേഗത്തിൽ പിൻവലിക്കാൻ സാധിക്കും. ബാങ്കുകൾ പോലെ പിഎഫിന്‍റെയും ഡിജിറ്റൽ സേവനങ്ങൾ മെച്ചപ്പെടുത്താനാണ് ഇപിഎഫ്ഒയുടെ ശ്രമം. ഒറ്റ ക്ലിക്കിൽ ബാങ്കിംഗ് സേവനങ്ങൾ ലഭിക്കുന്നതുപോലെ, പിഎഫ് സേവനവും വൈകാതെ ലഭ്യമാകും.
പിഎഫ് തുക യുപിഐ വഴി പിന്‍വലിക്കാം
ഇപിഎഫ്‌ഒ 3.O പദ്ധതിയിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന് യുപിഐ വഴി നേരിട്ട് പണം പിൻവലിക്കാനുള്ള സൗകര്യമാണ്. നമ്മൾ ബാങ്ക് അക്കൗണ്ടിൽ നിന്ന് GPay, PhonePe എന്നിവ വഴി പണം കൈകാര്യം ചെയ്യുന്നതുപോലെ, ഇനി പിഎഫ് അക്കൗണ്ടിലെ പണവും യുപിഐ വഴി ഉപയോഗിക്കാം. അംഗങ്ങൾക്ക് അവരുടെ തുക യുപിഐ വഴി നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാൻ കഴിയും. ഈ അപ്‌ഡേറ്റിന് വലിയ സ്വീകാര്യത ലഭിച്ചേക്കും.
ഇതിനായി പ്രത്യേക എടിഎം കാർഡ്
അർഹരായ അംഗങ്ങൾക്ക് പ്രത്യേക എടിഎം കാർഡുകളും നൽകും. ഇതുവഴി അടിയന്തര ആവശ്യങ്ങൾക്ക് പിഎഫ് പണം നേരിട്ട് പിൻവലിക്കാം. മൊത്തം ബാലൻസിന്‍റെ 75% വരെ ഈ രീതിയിൽ പിൻവലിക്കാൻ അനുവദിച്ചേക്കും. ബാക്കി 25% പെൻഷൻ സുരക്ഷയ്ക്കായി അക്കൗണ്ടിൽ സൂക്ഷിക്കും. പണം ക്ലെയിം ചെയ്യാനുള്ള 13 കാരണങ്ങൾ ഇപ്പോൾ മൂന്നായി ചുരുക്കിയിട്ടുണ്ട്. ചികിത്സ, വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ അവശ്യ ആവശ്യങ്ങൾ, വീട് വാങ്ങുന്നതിനോ പുതുക്കുന്നതിനോ ഉള്ള ആവശ്യങ്ങൾ, തൊഴിലില്ലായ്മ പോലുള്ള പ്രത്യേക സാഹചര്യങ്ങൾ എന്നിവയാണ് ആ മൂന്നെണ്ണം.
ഡിജിറ്റല്‍ ഒപ്പ് വേണ്ട
മുൻപ് പിഎഫ് പണം പിൻവലിക്കാനോ തിരുത്തലുകൾ വരുത്താനോ കമ്പനിയുടെ ഡിജിറ്റൽ ഒപ്പ് ആവശ്യമായിരുന്നു. എന്നാൽ പുതിയ മാറ്റം വരുന്നതോടെ, മിക്ക ക്ലെയിമുകൾക്കും കമ്പനിയുടെ അനുമതി ആവശ്യമില്ല. പേര്, ജനനത്തീയതി, അച്ഛന്‍റെ പേര് തുടങ്ങിയ വിവരങ്ങൾ അംഗങ്ങൾക്ക് തന്നെ ഒടിപി വഴി തിരുത്താൻ സാധിക്കും. കൂടാതെ, കമ്പനിയില്‍ നിന്ന് പിരിച്ചുവിടുകയോ ജോലി രാജിവെക്കുകയോ ചെയ്താൽ പിഎഫ് തുകയുടെ 75% രേഖകളില്ലാതെ ഉടൻ പിൻവലിക്കാം.
പുതിയ അക്കൗണ്ടിലേക്കുള്ള പണം മാറ്റം
മാറ്റങ്ങള്‍ 2026 പകുതിയോടെ പ്രാബല്യത്തില്‍
പഴയ ഇപിഎഫ്ഒ രീതിയിൽ പണം പിൻവലിക്കാൻ അപേക്ഷ നൽകി ആഴ്ചകളോളം കാത്തിരിക്കണമായിരുന്നു. ഉദ്യോഗസ്ഥർ അംഗീകരിച്ചാൽ മാത്രമേ പണം ലഭിക്കുമായിരുന്നുള്ളൂ. എന്നാൽ EPFO 3.O പദ്ധതിയിൽ, നിങ്ങള്‍ക്ക് ആവശ്യമുള്ള സമയത്ത് പിഎഫ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ വഴിയൊരുങ്ങുന്നു. ഈ മാറ്റങ്ങൾ 2026 പകുതിയോടെ പൂർണ്ണമായി നിലവിൽ വരുമെന്നാണ് പ്രതീക്ഷ.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

