
ഓള്‍ കേരള ഗോള്‍ഡ് ആന്‍റ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് സ്വര്‍ണ്ണ വ്യാപാരികളുടെ പ്രക്ഷോഭം. അക്കൗണ്ടന്റ് ജനറല്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ സ്വര്‍ണ്ണക്കടകളില്‍ പരിശോധന നടത്തുന്നതിനെതിരെയാണ് പ്രക്ഷോഭം തുടങ്ങുന്നത്. കോഴിക്കോട്ടും തിരുവനന്തപുരത്തും ഇതിനകം ഉദ്ദ്യോഗസ്ഥര്‍ പരിശോധന നടത്തിക്കഴിഞ്ഞു. വ്യാപാരം തടസ്സപ്പെടുത്തിയാണ് പരിശോധന നടത്തുന്നതെന്നും. അനധികൃതമായാണ് അക്കൗണ്ട് ജനറല്‍ ഓഫീസ് ഉദ്യോഗസ്ഥരുടെ നടപടിയെന്നും വ്യാപാരികള്‍ ആരോപിച്ചു.
സര്‍ക്കാരിന്‍റെ കണക്കുകള്‍ പരിശോധിക്കുവാനും ഓഡിറ്റ് ചെയ്യുവാനും അധികാരപ്പെടുത്തിയ ഏജീസ് ഓഫീസ് ഉദ്യോഗസ്ഥര്‍ക്ക് സ്വര്‍ണ്ണകടകള്‍ പരിശോധിക്കാന്‍ അധികാരമില്ലെന്നും വ്യാപാരികള്‍ പറഞ്ഞു. നോട്ട് നിരോധനത്തിന് ശേഷം സ്വതവേ കച്ചവട മാന്ദ്യം നേരിടുന്ന സ്വര്‍ണ്ണ വ്യാപാര മേഖലയെ തകര്‍ക്കാനേ ഇത്തരം നടപടികള്‍ വഴിവെക്കൂവെന്നും വ്യാപാരികള്‍ കുറ്റപ്പെടുത്തി.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.