ഓഹരി വിപണികളില്‍ നഷ്ടത്തില്‍; രൂപയുടെ മൂല്യത്തിലും ഇടിവ്

Published : Jan 13, 2017, 07:02 AM ISTUpdated : Oct 05, 2018, 01:33 AM IST
ഓഹരി വിപണികളില്‍ നഷ്ടത്തില്‍; രൂപയുടെ മൂല്യത്തിലും ഇടിവ്

Synopsis

രാജ്യത്തെ ഓഹരി വിപണികൾ ഇന്ന് നഷ്ടത്തിൽ. കാര്യമായ കയറ്റിറക്കങ്ങളില്ലാതെയാണ് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണികൾ നേട്ടത്തിലാണെങ്കിലും കന്പനികളുടെ മൂന്നാംപാദ ഫലങ്ങൾ പ്രതീക്ഷിച്ച തോതിലേക്ക് ഉയരാത്തതും രൂപയുടെ മൂല്യത്തകർച്ചയുമാണ് വിപണിയിലെ നഷ്ടത്തിന് ആധാരം. 

ഐ.ടി കന്പനികളാണ് ഇന്ന് നഷ്ടപ്പട്ടികയിൽ മുന്നിൽ. ടി.സി.എസ്, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്സ് എന്നിവ നഷ്ടപ്പട്ടികയിൽ മുന്നിൽ നിൽക്കുന്നു. അതേസമയം ഗെയിൽ, ഒ.എൻ.ജി.സി, ആക്സിസ് ബാങ്ക് എന്നിവ നേട്ടത്തിലാണ്. ഡോളറുമായുള്ള വിനിമയത്തിൽ രൂപ വീണ്ടും താഴേക്ക് പതിച്ചു. 15 പൈസയുടെ നഷ്ടത്തോടെ 68 രൂപ 23 പൈസയിലാണ് നിലവിൽ രൂപയുടെ വ്യാപാരം.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ജോസ് ആലുക്കാസിന് ഇനി പുതിയ സൗഹൃദം; ബ്രാൻഡ് അംബാസഡറായി ദുൽഖർ സൽമാൻ
സമാഹരിച്ചത് ഒന്നര കോടിയുടെ നിക്ഷേപം; വേറിട്ട വഴിയിലൂടെ മാനസികാരോഗ്യ രംഗത്തെ മലയാളി സ്റ്റാർട്ടപ്പ് 'ഒപ്പം'