സംസ്ഥാനത്ത് സ്വര്‍ണ്ണവില വര്‍ദ്ധിച്ചു

By Web DeskFirst Published Apr 12, 2017, 11:53 AM IST
Highlights

കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണ്ണവില വര്‍ദ്ധിച്ചു. ഏപ്രില്‍ 10ന് പവന് 21,880 രൂപയും ഗ്രാമിന് 2735 രൂപയുമായിരുന്നു വിലയെങ്കില്‍ ഇന്ന് പവന് 22,160 രൂപയും ഗ്രാമിന് 2770 രൂപയുമായാണ് വില വര്‍ദ്ധിച്ചത്. ഒരു പവന്റെ വിലയില്‍ രണ്ട് ദിവസം കൊണ്ട് 280 രൂപയുടെ വര്‍ദ്ധനവുണ്ടായി. ഇന്നലെ 80 രൂപയും ഇന്ന് 200 രൂപയുമാണ് വില വര്‍ദ്ധിച്ചത്. അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ദ്ധനവാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്. വരും ദിവസങ്ങളിലും വില വര്‍ദ്ധിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.
 

click me!