സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി

Published : Dec 13, 2018, 12:44 PM ISTUpdated : Dec 13, 2018, 12:48 PM IST
സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി

Synopsis

ഗ്രാമിന് 2,945 രൂപയും പവന് 23,560 രൂപയുമായിരുന്നു ഇന്നലെത്തെ സ്വര്‍ണ്ണ നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇന്നലെ രേഖപ്പെടുത്തിയത്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് വിലയില്‍ ഇടിവുണ്ടായത്. ഗ്രാമിന് 2,925 രൂപയും പവന് 23,400 രൂപയുമാണ് ഇന്നത്തെ നിരക്ക്.

ഗ്രാമിന് 2,945 രൂപയും പവന് 23,560 രൂപയുമായിരുന്നു ഇന്നലെത്തെ സ്വര്‍ണ്ണ നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇന്നലെ രേഖപ്പെടുത്തിയത്. ഡിസംബര്‍ രണ്ടിനായിരുന്നു സ്വര്‍ണ്ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,815 രൂപയായിരുന്നു ഡിസംബര്‍ രണ്ടാം തീയതിയിലെ നിരക്ക്. അന്താരാഷ്ട്ര വിപണിയിലും സ്വർണ്ണ വിലയിൽ മാറ്റമില്ല. 1,246 ഡോളറാണ് 31 ഗ്രാം ട്രോയ് ഔൺസിന്റെ വില.

PREV
click me!

Recommended Stories

കലാസൃഷ്ടികൾ വാങ്ങിക്കൂട്ടാന്‍ പണമൊഴുക്കി 'ജെന്‍-സി'; പഴയ തലമുറയെ ബഹുദൂരം പിന്നിലാക്കി പുത്തന്‍ തലമുറ
ഓര്‍മ്മയുണ്ടോ ആ കാലം? 90's കിഡ്സിന്റെ 'ഓര്‍ക്കുട്ട്' വീണ്ടും വരുന്നു? പിന്തുണ തേടി സ്ഥാപകന്‍