കുട്ടികളുടെ 'സ്മാര്‍ട്ട് ടീച്ചര്‍' ബൈജൂസ് ലേണിങ് ആപ്പിന്‍റെ മൂല്യം കുതിച്ചുയര്‍ന്നു

By Web TeamFirst Published Dec 13, 2018, 10:57 AM IST
Highlights

കണ്ണൂര്‍ സ്വദേശി ബൈജു രവീന്ദ്രന്‍റെ സംരംഭമാണ് ബൈജൂസ് ലേണിങ് ആപ്പ്. ഇതോടെ ഇന്ത്യയിലെ ഏറ്റവും മൂല്യമുളള അഞ്ചാമത്തെ സ്റ്റാര്‍ട്ടപ്പായി കമ്പനി മാറി. 

ദില്ലി: ബൈജൂസ് ലേണിങ് ആപ്പിന്‍റെ മൂല്യം 360 കോടി ഡോളറായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം മൂന്ന് പുതിയ നിക്ഷേപകരില്‍ നിന്ന് 40 കോടി ഡോളറിന്‍റെ പുതിയ നിക്ഷേപം ലഭിച്ചതോടെയാണ് ആകെ മൂല്യം 360 കോടി ഡോളറിലേക്ക് ഉയര്‍ന്നത്. കാനഡയിലെ സിപിപി ഇന്‍വെസ്റ്റ്മെന്‍റ് ബോര്‍ഡ്, നാസ്പേഴ്സ് വെഞ്ച്വേഴ്സ്, ജനറല്‍ അറ്റ്ലാന്‍റിക് എന്നിവരാണ് ബൈജൂസിലെ പുതിയ നിക്ഷേപകര്‍. 

കണ്ണൂര്‍ സ്വദേശി ബൈജു രവീന്ദ്രന്‍റെ സംരംഭമാണ് ബൈജൂസ് ലേണിങ് ആപ്പ്. ഇതോടെ ഇന്ത്യയിലെ ഏറ്റവും മൂല്യമുളള അഞ്ചാമത്തെ സ്റ്റാര്‍ട്ടപ്പായി കമ്പനി മാറി. 2008 ല്‍ ബെംഗളൂരുവില്‍ ട്യൂഷന്‍ സെന്‍റായി ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് 2015 ലാണ് ലേണിങ് ആപ്പിലേക്ക് മാറിയത്. ഫ്ലിപ്പ്കാര്‍ട്ട്, പേടിഎം, ഒല, ഒയോ റൂംസ് എന്നിവയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ആദ്യ നാല് സ്റ്റാര്‍ട്ടപ്പുകള്‍. 
 

click me!