സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ ഇന്ന് വന്‍ ഇടിവ്

By Web TeamFirst Published Dec 19, 2018, 12:43 PM IST
Highlights

ഗ്രാമിന് 2,925 രൂപയും പവന് 23,400 രൂപയുമായിരുന്നു ഇന്നലെത്തെ സ്വര്‍ണ്ണ നിരക്ക്. ഡിസംബര്‍ രണ്ടിനായിരുന്നു സ്വര്‍ണ്ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 2,895 രൂപയും പവന് 23,160 രൂപയുമാണ് ഇന്നത്തെ നിരക്ക്.     

ഗ്രാമിന് 2,925 രൂപയും പവന് 23,400 രൂപയുമായിരുന്നു ഇന്നലെത്തെ സ്വര്‍ണ്ണ നിരക്ക്. ഡിസംബര്‍ രണ്ടിനായിരുന്നു സ്വര്‍ണ്ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,815 രൂപയായിരുന്നു ഡിസംബര്‍ രണ്ടാം തീയതിയിലെ നിരക്ക്. അന്താരാഷ്ട്ര വിപണിയില്‍ 1,246 ഡോളറാണ് 31 ഗ്രാം ട്രോയ് ഔൺസിന്റെ വില.
 

click me!