സ്വന്തമായി ഭക്ഷ്യധാന്യ കലവറയെന്ന തിരുവല്ലയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു

Published : Dec 19, 2018, 09:51 AM ISTUpdated : Dec 19, 2018, 09:53 AM IST
സ്വന്തമായി ഭക്ഷ്യധാന്യ കലവറയെന്ന തിരുവല്ലയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു

Synopsis

ഭരണ-ഉദ്യോഗസ്ഥ തലത്തിലെ മെല്ലെപ്പോക്കാണ് കെട്ടിടം പണി ഏഴ് വര്‍ഷം വൈകിച്ചതെന്നാണ് ആരോപണം. വിമര്‍ശനങ്ങൾ ഉയര്‍ന്നതോടെയാണ് പദ്ധതിയുടെ ഒന്നാംഘട്ട നിര്‍മ്മാണം തുടങ്ങിയത്. ഒരേസമയം 50 ലോഡ് ഭക്ഷ്യധാന്യം സൂക്ഷിക്കാൻ കഴിയുന്ന ഗോഡൗണ് ആദ്യം പണിയുന്നത്.  

കൊട്ടാരക്കര:  തിരുവല്ല താലൂക്കിന് സ്വന്തമായൊരു സിവിൽ സപ്ലൈസ് ഗോഡൗൺ എന്ന ആവശ്യത്തിന് 25 വര്‍ഷത്തെ പഴക്കമുണ്ട്. കാവുംഭാഗം ജംങ്ഷനിൽ ഒന്നരയേക്കര്‍ സ്ഥലത്ത് തറക്കല്ല് ഇട്ടെങ്കിലും പിന്നീട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോയിരുന്നില്ല.

ഭരണ-ഉദ്യോഗസ്ഥ തലത്തിലെ മെല്ലെപ്പോക്കാണ് കെട്ടിടം പണി ഏഴ് വര്‍ഷം വൈകിച്ചതെന്നാണ് ആരോപണം. വിമര്‍ശനങ്ങൾ ഉയര്‍ന്നതോടെയാണ് പദ്ധതിയുടെ ഒന്നാംഘട്ട നിര്‍മ്മാണം തുടങ്ങിയത്. ഒരേസമയം 50 ലോഡ് ഭക്ഷ്യധാന്യം സൂക്ഷിക്കാൻ കഴിയുന്ന ഗോഡൗണ് ആദ്യം പണിയുന്നത്.

നിര്‍മ്മാണം പൂര്‍ത്തിയായാൽ കുന്നന്താനത്തെ ഫുഡ്കോര്‍പ്പറേഷൻ ഗൗഡണിനെ  ആശ്രയിക്കാതെ താലൂക്കിലെ  റേഷൻ കടകളിലേക്കുള്ള ഭക്ഷ്യധാന്യങ്ങൾ ഇവിടെ സൂക്ഷിക്കാം. നാലരക്കോടി രൂപയുടെ സിവിൽ സപ്ലൈസ് സൂപ്പര്‍ മാര്‍ക്കറ്റ്, പെട്രോൾ പമ്പ്, എന്നിവ രണ്ടാം ഘട്ടമായി നിര്‍മ്മിക്കും.
 
PREV
click me!

Recommended Stories

ഗെയിമിംഗിന് ഫീസ്; വാലറ്റില്‍ പണം നിറയ്ക്കാന്‍ ചിലവേറും: ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് മാറ്റങ്ങള്‍ ഇങ്ങനെ
വീട് വെക്കാന്‍ പ്ലാനുണ്ടോ? കുറഞ്ഞ പലിശയുമായി എല്‍ഐസി; എസ്ബിഐയേക്കാള്‍ ലാഭമോ?