സ്വര്‍ണ്ണ വില ഇടിഞ്ഞു; വ്യാപാര യുദ്ധം മുതല്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പ്രതിസന്ധി വരെ കാരണങ്ങള്‍

By Web DeskFirst Published Jul 18, 2018, 3:22 PM IST
Highlights
  • വ്യാപര യുദ്ധത്തെ തുടര്‍ന്ന് ചൈനയില്‍ സ്വര്‍ണ്ണത്തോട് താല്‍പര്യം കുറഞ്ഞു

തിരുവനന്തപുരം: സ്വര്‍ണ്ണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തി. ഇന്നത്തെ സ്വര്‍ണ്ണ വില ഗ്രാമിന് 2,775 രൂപയാണ്. പവന് വില 22,200 രൂപയും. ഇന്ന് ഒരു ദിവസം കൊണ്ട് ഗ്രാമിന്‍റെ മുകളില്‍ 25 രൂപയാണ് ഇടിവ് രേഖപ്പെടുത്തിയത്. ഇന്നലെ ഗ്രാമിന് 2,800 രൂപയായിരുന്നു നിരക്ക്. 

റിസര്‍വ് ബാങ്കിന്‍റെ 2018-19 വര്‍ഷത്തേക്കുളള മൂന്നാം നയ സ്റ്റേറ്റ്മെന്‍റ് വരുന്ന ആഗസ്റ്റ് മാസം ഒന്നാം തീയതി പുറത്തുവരാനിരിക്കുന്നതും. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ മാറ്റം വരുത്തുമോയെന്ന ഭയവും സ്വര്‍ണ്ണ വിലയില്‍ പ്രതിഫലിക്കുന്നുണ്ട്. 

സ്വര്‍ണ്ണത്തിന്‍റെ ഏറ്റവും വലിയ വിപണികളിലൊന്നായ ചൈനയില്‍ വ്യാപരയുദ്ധത്തെ തുടര്‍ന്ന് സ്വര്‍ണ്ണത്തോടുളള താല്‍പര്യം കുറഞ്ഞതും സ്വര്‍ണ്ണവില അന്താരാഷ്ട്ര തലത്തില്‍ തന്നെ കുറയാനിടയായി. അതിന്‍റെ പ്രതിഫലനമാണ് ആഭ്യന്തര വിപണിയില്‍ പ്രകടമാകുന്നതെന്നാണ് വിപണി നിരീക്ഷകരുടെ അഭിപ്രായം.  

        

click me!