സംസ്ഥാനത്തെ സ്വര്‍ണ്ണവില ഉയര്‍ന്നു

Published : Dec 27, 2018, 11:46 AM IST
സംസ്ഥാനത്തെ സ്വര്‍ണ്ണവില ഉയര്‍ന്നു

Synopsis

ഡിസംബര്‍ 11 നായിരുന്നു സ്വര്‍ണ്ണത്തിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 23,680 രൂപയായിരുന്നു 11 ലെ സ്വര്‍ണ്ണ വില. ഗ്രാമിന് 2,960 രൂപയും.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ദ്ധനവ്  രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് ഉയര്‍ന്നത്. ഗ്രാമിന് 2,935 രൂപയും പവന് 23,480 രൂപയുമാണ് ഇന്നത്തെ നിരക്ക്.     

ഗ്രാമിന് 2,920 രൂപയും പവന് 23,360 രൂപയുമായിരുന്നു ‍‍ഡിസംബര്‍ 26 ലെ സ്വര്‍ണ്ണ നിരക്ക്. ഡിസംബര്‍ രണ്ടിനായിരുന്നു സ്വര്‍ണ്ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,815 രൂപയായിരുന്നു ഡിസംബര്‍ രണ്ടാം തീയതിയിലെ നിരക്ക്. 

ഡിസംബര്‍ 11 നായിരുന്നു സ്വര്‍ണ്ണത്തിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 23,680 രൂപയായിരുന്നു 11 ലെ സ്വര്‍ണ്ണ വില. ഗ്രാമിന് 2,960 രൂപയും. അന്താരാഷ്ട്ര വിപണിയിൽ 31 ഗ്രാം ട്രോയ് ഔൺസിന് 1157 ഡോളറാണ് ഇന്നത്തെ നിരക്ക്.

PREV
click me!

Recommended Stories

പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും ലേബലിംഗും; പ്രമുഖ ഭക്ഷ്യ ബ്രാൻഡുകൾക്ക് നോട്ടീസ് അയച്ച് എഫ്എസ്എസ്എഐ
അതും കയ്യടക്കി ജെൻ സികൾ! ഇന്ത്യയിൽ ക്രെഡിറ്റ് കാർഡ് എടുക്കുന്നവരിൽ പകുതിയും 30 വയസിൽ താഴെയുള്ളവരെന്ന് റിപ്പോർട്ട്