പ്രമേഹരോഗികളുടെ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ കൂടുന്നു; എസ്ബിഐ പഠനം

By Web TeamFirst Published Dec 27, 2018, 10:35 AM IST
Highlights

രാജ്യത്ത് ഏറ്റവും കൂടുതല്‍ ക്ലെയിമുകള്‍ എത്തുന്നത് മഹാരാഷ്ട്രയില്‍ നിന്നാണ്. 22 ശതമാനം ക്ലെയിമുകളാണ് മഹാരാഷ്ട്രയില്‍ നിന്നെത്തുന്നത്. തമിഴ്നാട് (13 ശതമാനം), ഗുജറാത്ത് (10.36 ശതമാനം) എന്നീ സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്തുളളത്. 
 
തിരുവനന്തപുരം: എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് അടുത്തിടെ പുറത്തുവിട്ട പഠന റിപ്പോര്‍ട്ട് വലിയ ആശങ്കകള്‍ ഉണര്‍ത്തുന്നതാണ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി പ്രമേഹരോഗികളുടെ ഇന്‍ഷുറന്‍സ് ക്ലെയിമുകളില്‍ 26 ശതമാനത്തിന്‍റെ വര്‍ദ്ധനവുണ്ടായതായി എസ്ബിഐയുടെ ആഭ്യന്തര പഠനത്തിന്‍ കണ്ടെത്തി. 

ഇന്ത്യയിലെ 18 നും 35 നും ഇടയില്‍ പ്രായമുളളവര്‍ക്ക് പ്രമേഹ രോഗം പിടിപെടാനുളള സാധ്യത വളരെ കൂടുതലാണെന്നും പഠനം വ്യക്തമാക്കുന്നു. ക്ലെയിമുകളില്‍ 37 ശതമാനവും എത്തിയിട്ടുളളത് മെട്രോയിതര മേഖലകളില്‍ നിന്നാണെന്നും പഠനം പറയുന്നു. ആകെ കമ്പനികള്‍ക്ക് മുന്നിലെത്തുന്ന ക്ലെയിമുകളില്‍ 59 ശതമാനവും പുരുഷന്മാരുടേതാണ്, 41 ശതമാനം സ്ത്രീകളുടേതും. 

click me!