സ്വര്‍ണ്ണവില വീണ്ടും ഉയരുന്നു: ഉപഭോക്താക്കള്‍ ആശങ്കയില്‍

Published : Jan 23, 2019, 12:10 PM IST
സ്വര്‍ണ്ണവില വീണ്ടും ഉയരുന്നു: ഉപഭോക്താക്കള്‍ ആശങ്കയില്‍

Synopsis

ഗ്രാമിന് 3,000 രൂപയും പവന് 24,000 രൂപയുമായിരുന്നു ജനുവരി 22ലെ സ്വര്‍ണ്ണ വില.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കൂടിയത്. ഗ്രാമിന് 3,010 രൂപയും പവന് 24,080 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണ നിരക്ക്.     

ഗ്രാമിന് 3,000 രൂപയും പവന് 24,000 രൂപയുമായിരുന്നു ജനുവരി 22ലെ സ്വര്‍ണ്ണ വില. ഈ മാസം 17, 18 തീയതികളിലാണ് ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത്. പവന് 24,200 രൂപയും, ഗ്രാമിന് 3,025 രൂപയുമായിരുന്നു നിരക്ക്.  

ജനുവരി ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,930 രൂപയും പവന് 23,440 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസ് (31 ഗ്രാം) സ്വർണത്തിന് 1283  ഡോളറാണ് ഇന്നത്തെ നിരക്ക്.
 

PREV
click me!

Recommended Stories

ചരിത്ര നേട്ടവുമായി ഇന്ത്യ! 62.66 ശതമാനത്തിന്റെ വന്‍ വര്‍ധനവ്, പ്രതിരോധ കയറ്റുമതിയില്‍ രാജ്യത്തിന് റെക്കോര്‍ഡ് തിളക്കം
ഏപ്രിൽ ഒന്നിന് വന്ന പരിഷ്കാരങ്ങൾ തുണച്ചു, ഇത് 12 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ കുതിപ്പ്; മിന്നും മുന്നേറ്റവുമായി രൂപ