
മുംബൈ: ഇന്ത്യയില്‍ തൊഴിലെടുക്കുന്ന അഞ്ച് ജീവനക്കാരില്‍ ഒരാള്‍ തന്‍റെ തൊഴില്‍ പരിസരവുമായി ബന്ധപ്പെട്ട് വിഷാദത്തെ അഭിമുഖീകരിക്കുന്നതായി റിപ്പോര്‍ട്ട്. എച്ച്ആര്‍ ടെക് സ്റ്റാര്‍ട്ടപ്പായ ഹുഷിന്‍റേതാണ് കണ്ടെത്തല്‍.
ഹുഷ് സംഘടിപ്പിച്ച സര്‍വേയില്‍ പങ്കെടുത്ത 22 ശതമാനം പേരും അമിത ജോലിയും അതുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദവും ഉല്‍പ്പാദനക്ഷമതയെ ബാധിക്കുന്നതായി പ്രതികരിച്ചു. ഐടി, മാനുഫാക്ചറിംഗ്, ധനകാര്യം മേഖലയിലെ 3,000 ത്തോളം ജീവനക്കാര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. അമിത സമ്മര്‍ദ്ദം മൂലമുണ്ടാകുന്ന വിഷാദം വ്യക്തികളെ മറ്റ് അനേകം രോഗങ്ങളിലേക്ക് തള്ളിവിടുന്നതായും പഠനം വ്യക്തമാക്കുന്നു.