
ദില്ലി: നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ചിലവുകളിലേക്കായി കേന്ദ്രസര്‍ക്കാര്‍ അരലക്ഷം കോടി രൂപ കടമെടുക്കുന്നു. ബുധനാഴ്ച്ചു പുറത്തു വിട്ട വാര്‍ത്തക്കുറിപ്പിലൂടെയാണ് സര്‍ക്കാര്‍ 50,000 കോടി കടമായി സ്വീകരിക്കുന്ന കാര്യം അറിയിച്ചത്. ഇതോടെ രാജ്യത്തിന്റെ കടബാധ്യത വീണ്ടും വര്‍ധിക്കും.
ഗവര്‍ണ്‍മെന്റ് സെക്യൂരിറ്റികളിലൂടെയാവും ഇത്രയും പണം സര്‍ക്കാര്‍ കടം വാങ്ങുക. ഇതോടൊപ്പം നിലവിലുള്ള 86,203 കോടി രൂപയുടെ ട്രഷറി ബില്ലുകള്‍ വരുന്ന മാര്‍ച്ചോടെ 25,006 ആയി വെട്ടിക്കുറയ്ക്കുമെന്നും സര്‍ക്കാര്‍ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
2017-18 സാമ്പത്തികവര്‍ഷത്തില്‍ 5.8 ലക്ഷം കോടി രൂപ ബോണ്ടുകളുടെ വില്‍പനയിലൂടെ കണ്ടെത്താനാണ് യൂണിയന്‍ ബജറ്റില്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ജിഎസ്ടി വരുമാനത്തില്‍ കുറവ് വന്നതോടെ ബജറ്റില്‍ വിചാരിച്ച രീതിയില്‍ കാര്യങ്ങള്‍ നീങ്ങാത്ത അവസ്ഥയാണ്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.