ജി.എസ്.ടി; വില കുറയുന്ന ഉള്‍പ്പന്നങ്ങളുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും

By Web DeskFirst Published Jul 1, 2017, 6:35 PM IST
Highlights

കൊച്ചി: ചരക്ക് സേവന നികുതി സംസ്ഥാനത്തെ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക് അഭിപ്രായപ്പെട്ടു. വില കുറയുന്ന സാധനങ്ങളുടെ പട്ടിക രണ്ട് ദിവസത്തിനുള്ളില്‍ പുറത്തിറക്കുമെന്നും ധനമന്ത്രി അറിയിച്ചു. ജി.എസ്.ടിയിലൂടെ 20 ശതമാനം അധികവരുമാനം തുടര്‍ച്ചയായി ലഭിച്ചാല്‍ റവന്യൂ കമ്മി കുറയ്‌ക്കാനാകുമെന്നും ഐസക് പറഞ്ഞു. കൊച്ചിയില്‍ ചരക്ക് സേവന നികുതിയുടെ സംസ്ഥാനതല ഉദ്ഘാടനം ധനമന്ത്രി 

പുതിയ വരുമാന സ്രോതസ്സുകള്‍ കണ്ടെത്താനാകാതെ വലയുന്ന കേരളത്തിന് അനുഗ്രഹമാവുകയാണ് ചരക്ക് സേവന നികുതി. ജി.എസ്.ടിയിലൂടെ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് പ്രതിവര്‍ഷം 20 ശതമാനം അധിക വരുമാനം ലഭിക്കും. തുടര്‍ച്ചയായി നാല് വര്‍ഷം ഈ വരുമാനം കേരളത്തിലെത്തിയാല്‍ റവന്യൂ കമ്മി വലിയ തോതില്‍ കുയ്‌ക്കാമെന്ന പ്രതീക്ഷയിലാണ് ധനമന്ത്രി തോമസ് ഐസക്.

ചരക്ക് സേവന നികുതി സാമ്പത്തിക അസമത്വം സൃഷ്‌ടിക്കുമോ എന്ന ആശങ്കയും ധനമന്ത്രി പങ്കുവച്ചു. വലിയ നികുതിയുണ്ടായിരുന്ന ആഢംബര വസ്തുക്കളുടെ ജി.എസ്.ടി 28 ശതമാനമായി ചുരുക്കിയതും അവശ്യ വസ്തുക്കളില്‍ പലതിനും നികുതി ഉയര്‍ത്തിയതുമാണ് ആശങ്കയ്‌ക്ക് അടിസ്ഥാനം. ജി.എസ്.ടി വന്നതോടെ വില കുറയുന്ന സാധനങ്ങളുടെ പട്ടിക രണ്ട് ദിവസത്തിനുള്ളില്‍ പുറത്തിറക്കുമെന്നും ധനമന്ത്രി അറിയിച്ചു. കൊച്ചിയില്‍ ജി.എസ്.ടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച ശേഷം ജി.എസ്.ടിയുമായി ബന്ധപ്പെട്ടുള്ള വ്യാപാരികളുടെ സംശയങ്ങള്‍ക്കും ഉത്തരം നല്‍കി. നിയമസഭയില്‍ ചര്‍ച്ച ചെയ്തു ജി.എസ്.ടി ബില്‍ പാസാക്കാതെ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഉദ്ഘാടനം ബഹിഷ്കരിച്ചു.

click me!